ഗ്രീൺ വാലി കോമ്പൗണ്ട് ഓണാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
text_fieldsദമ്മാം: ഗ്രീൺ വാലി കോമ്പൗണ്ട് കുടുംബ കൂട്ടായ്മ ഓണാഘോഷവും പ്രവാസം കഴിഞ്ഞ് തിരിച്ച് പോകുന്ന കുടുംബത്തിന് യാത്രയയപ്പും സംഘടിപ്പിച്ചു. ഓണസദ്യയും, വിവിധ മൽസരങ്ങളും, കലാപരിപാടികളുമായി ചടങ്ങുകൾ ഹൃദ്യമായി.കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ആളുകൾ ഒരു കുടുംബം കഴിയുന്ന ഇടമാണ് ഈ ഹരിത താഴ്വരയെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 48 വർഷത്തെ പ്രവാസമവസാനിപ്പിച്ച് തിരികെപ്പോകുന്ന സാമുവൽ ജോണിക്കും കുടുംബത്തിനും സഹകുടുംബങ്ങൾ യാത്രയയപ്പ് നൽകി.കാരുണ്യ ശ്രേട്ടാ പുരസ്കാര ജേതാവും, പ്രവാസി വ്യവസായിയുമായ ഹാരിസ് രാജ ചടങ്ങിൽ കുടുംബത്തിനുള്ള ഉപഹാരം കൈമാറി. ജീന ബെന്നി,സോണിയ ജിജോ, ജിജോ പൗലോസ് , ബെന്നി ആന്റണി, കിരൺ രാജ് , ജോ വട്ടോളി മുഹമ്മദ് , രാജേഷ്, കുമാർ, ഹിഷാം, നന്ദൻ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

