ഡ്യൂൺസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
text_fieldsഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേപ്പിൻ തൈ നടുന്നു
റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഗ്രീൻ സൗദി വിഷൻ 2030’െൻറ ഭാഗമായി റിയാദിലെ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രിൻസിപ്പൽ സംഗീത അനൂപ് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് വിദ്യാ വിനോദ്, വിദ്യാർഥികളോടൊപ്പം വേപ്പിൻ തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ ജയശ്രീ, ഷാനിജ, മുബീന എന്നിവർ വിദ്യാർഥികളോടൊപ്പം സ്കൂൾ ഗ്രൗണ്ടിന് ചുറ്റും വേപ്പിൻ തൈകൾ നട്ടു. പ്രത്യേക അസംബ്ലിയും അധ്യാപകരും വിദ്യാർഥികളും ചേർന്ന് കലാപരിപാടികളും അതരിപ്പിച്ചു. വിദ്യാർഥികളോട് ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് വിദ്യാ വിനോദ് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

