‘ഹരിത ഹൈഡ്രജൻ ബ്രിഡ്ജ്’ ; സൗദിയും ജർമനിയും കരാർ ഒപ്പുെവച്ചു
text_fields‘സൗദി-ജർമൻ ഗ്രീൻ ഹൈഡ്രജൻ ബ്രിഡ്ജ്’ കരാർ ഒപ്പിട്ടപ്പോൾ
റിയാദ്: ‘സൗദി-ജർമൻ ഗ്രീൻ ഹൈഡ്രജൻ ബ്രിഡ്ജ്’ സ്ഥാപിക്കുന്നതിനുള്ള കരാറിൽ സൗദിയും ജർമനിയും ഒപ്പുവെച്ചു. സൗദിയിൽനിന്ന് യൂറോപ്പിലേക്ക് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും അക്വ പവറും (അക്വ) ജർമൻ കമ്പനിയായ സിവ്വിയും (സിഫി) തമ്മിലാണ് ധാരണയായത്. 2030ഓടെ സൗദിയിൽനിന്ന് യൂറോപ്പിലേക്ക് പ്രതിവർഷം രണ്ട് ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ കയറ്റുമതി ചെയ്യുക എന്ന പ്രാഥമികലക്ഷ്യത്തോടെ കരാർപ്രകാരം അക്വ പവറും സിവ്വിയും സംയുക്ത പദ്ധതികൾ വികസിപ്പിക്കും.
ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ ഉൽപാദന ആസ്തികളുടെ ഒരു പ്രധാന ഡെവലപ്പർ, നിക്ഷേപകൻ, ഓപറേറ്റർ എന്നീ നിലകളിൽ അക്വ പവർ പ്രവർത്തിക്കും.യൂറോപ്പിലെ ഏറ്റവും വലിയ എനർജി ട്രേഡിങ് കമ്പനികളിലൊന്നായ സിവ്വി സഹനിക്ഷേപകനായും മുൻനിര വാങ്ങുന്നയാളായും പ്രവർത്തിക്കും. ജർമനിയിലെയും യൂറോപ്പിലെയും ഉപഭോക്താക്കൾക്ക് ഗ്രീൻ ഹൈഡ്രജൻ വിപണനം ചെയ്യുന്ന ചുമതല അത് ഏറ്റെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.