ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ: വിജയ് മസാല സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsവിജയ് മസാലയുടെ സ്റ്റാളുകൾ സന്ദർശിച്ചവർക്കുള്ള സമ്മാനാർഹരെ കണ്ടെത്താനുള്ള
നറുക്കെടുപ്പ് ചടങ്ങിൽനിന്ന്
റിയാദ്: ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിൽ ഒരുക്കിയ എക്സ്പോയിലെ പ്രമുഖ മസാല വിതരണ കമ്പനിയായ മൂലൻസ് ഗ്രൂപ്പിന്റെ വിജയ് മസാലയുടെ സ്റ്റാളുകൾ സന്ദർശിച്ചവർക്ക് ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്തു. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ആൻഡ് ഗൾഫ് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, മൂലൻസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ (ഓവർസീസ്) ജോയ് മൂലൻ എന്നിവർ നറുക്കെടുപ്പിലൂടെ ഒന്നും രണ്ടും മൂന്നും വിജയികളെ തെരഞ്ഞെടുത്തു.
ഡയറക്ടർ പ്രവണീൺ ജോസ് മൂലൻ, ഡയറക്ടർ ത്രേസ്യ കാർമൽ, ക്രിസ്ബെൽ ആൻ ജോയ്, ഗൾഫ് മാധ്യമം മാനേജിങ് കമ്മിറ്റിയംഗം നജ്മുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം സമ്മാനമായ ഐ ഫോണിന് തമിഴ്നാട് സ്വദേശിയായ അണ്ണാദുരൈ കണ്ണനും രണ്ടാം സമ്മാനമായ 55 ഇൻഞ്ച് എൽ.ഇ.ഡി ഫോർ കെ ടിവിക്ക് എം. ഹാഷിറും മൂന്നാം സമ്മാനമായ സൗണ്ട് ബാറിന് ബി.എച്ച്. മുനീബും അർഹരായി. മൂന്ന് ദിവസം നീണ്ട എക്സ്പോയിൽ നിരവധിയാളുകളാണ് സ്റ്റാളുകൾ സന്ദർശിച്ചത്. ഇവരിൽ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.

