മഞ്ജു വാര്യരുമായി ചേർന്ന് ജി.ആർ.ബി നെയ്യ് കാമ്പയിൻ ആരംഭിച്ചു
text_fieldsറിയാദ്: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ നെയ്യ് ബ്രാൻഡുകളിൽ ഒന്നായ ജി.ആർ.ബി നെയ്യ്, പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരുമായി ചേർന്ന് പുതിയ ബ്രാൻഡ് കാമ്പയിൻ ആരംഭിച്ചു. ‘ശുദ്ധത, വിശ്വാസം, പാരമ്പര്യം’ എന്നീ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ബ്രാൻഡിനെ പരിചയപ്പെടുത്തുന്ന കാമ്പയിൻ സൗദി ഫുഡ് എക്സിബിഷൻ 2025ലാണ് അവതരിപ്പിച്ചത്. കാമ്പയിനിലൂടെ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിലും പാരമ്പര്യത്തിലുമുള്ള പ്രതിബദ്ധത പരിചയപ്പെടുത്താനാണ് ജി.ആർ.ബി ലക്ഷ്യമിടുന്നത്.
ആഗോള വിപണിയിൽ ജി.ആർ.ബി നെയ്യിന്റെ വളർച്ചയും ശക്തമായ സാന്നിധ്യവും പ്രകടമാക്കുന്നത് കൂടിയാണ് സൗദി ഫുഡ് എക്സിബിഷനിലെ സാന്നിധ്യം. കാമ്പയിന്റെ ഭാഗമായി പുറത്തിറങ്ങിയ പുതിയ പരസ്യത്തിൽ മഞ്ജു വാര്യർ നെയ്യിന്റെ സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. വീട്ടിൽ തയാറാക്കിയതുപോലെ സ്വാഭാവികവും ആധികാരികവുമാണ് ഈ നെയ്യ് എന്നതാണ് ഇതിന്റെ സന്ദേശം. ഓരോ ഇന്ത്യൻ അടുക്കളയിലെയും മൂല്യങ്ങളായ ശുദ്ധിയെയും വിശ്വാസത്തെയുമാണ് ജി.ആർ.ബി നെയ്യ് പ്രതിനിധാനം ചെയ്യുന്നതെന്നും, മഞ്ജു വാര്യരിൽ, ഈ മൂല്യങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന ഒരാളെയാണ് ഞങ്ങൾ കണ്ടെത്തിയതെന്നും ജി.ആർ.ബി ഡയറക്ടർ ബാല കാർത്തിക് പ്രസ്താവിച്ചു. കാമ്പയിൻ സൗദി ഫുഡ് എക്സിബിഷനിൽ അവതരിപ്പിച്ചതിലൂടെ ഇന്ത്യയുടെ യഥാർഥ രുചിയെ ആഗോളതലത്തിൽ എത്തിക്കാൻ സഹായിക്കുകയാണ്.
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ പ്രവാസികളുമായി കൂടുതൽ അടുക്കാനും ഈ അവസരത്തിലൂടെ സാധിച്ചു -അദ്ദേഹം കൂട്ടിച്ചേർത്തു.1984ൽ ജി.ആർ. ബാലസുബ്രഹ്മണ്യം സ്ഥാപിച്ച ജി.ആർ.ബി ഡയറി ഫുഡ്സ് എന്ന സംരംഭം, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നെയ്യ് വിതരണ ബ്രാൻഡായി വളർന്നിട്ടുണ്ട്. പരമ്പരാഗത നിർമാണ രീതികളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനദണ്ഡങ്ങളിലൂടെയും പേരുകേട്ട ജി.ആർ.ബി, ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

