അലിഫ് വിദ്യാർഥികളുമായി സംവദിച്ച് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്
text_fieldsറിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ‘എക്സ്പർട്ട് ടോക്സ് സീരിയസ്’ പരിപാടിയിൽ ഗ്രാൻഡ് മാസ്റ്റർ
ജി.എസ്. പ്രദീപ് സംസാരിക്കുന്നു
റിയാദ്: അലിഫ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ‘എക്സ്പർട്ട് ടോക്സ് സീരിയസ്’ അഞ്ചിൽ വിദ്യാർഥികളുമായി ക്രിയാത്മകമായി സംവദിച്ച് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്. ‘റീഡ് ആൻഡ് റിജോയ്സ്’ എന്ന ശീർഷകത്തിൽ അലിഫ് സ്കൂളിൽ നടപ്പാക്കുന്ന വാരാന്ത വായന പരിപാടിയുടെ ഉദ്ഘാടനവും ഗ്രാൻഡ് മാസ്റ്റർ നിർവഹിച്ചു. സംഗമത്തിൽ അലിഫ് സ്കൂളിലെ പത്താംതരം വിദ്യാർഥി അബ്ദുൽ അസീസ് രചിച്ച ‘ക്രിയേഷൻ മാൻസ് ബിഗസ്റ്റ് റിഗ്രഷൻ’ എന്ന പുസ്തകം ജി.എസ്. പ്രദീപ് അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമദിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആമുഖഭാഷണം നടത്തി. ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

