Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രാൻഡ്​​ ഹൈപ്പറി​െൻറ...

ഗ്രാൻഡ്​​ ഹൈപ്പറി​െൻറ സൗദിയിലെ ആദ്യ ഔട്ട്​ലെറ്റ്​ റിയാദിൽ;​ ബുധനാഴ്ച്ച ഉദ്​ഘാടനം

text_fields
bookmark_border
ഗ്രാൻഡ്​​ ഹൈപ്പറി​െൻറ സൗദിയിലെ ആദ്യ ഔട്ട്​ലെറ്റ്​ റിയാദിൽ;​ ബുധനാഴ്ച്ച ഉദ്​ഘാടനം
cancel
camera_alt

ഗ്രാൻഡ്​​ ഹൈപ്പർ മാർക്കറ്റ് മാനേജ്​മെൻറ്​ പ്രതിനിധികൾ റിയാദിൽ വാർത്താസമ്മേളനത്തിൽ

റിയാദ്: യു.എ.ഇ കേന്ദ്രീകരിച്ചു സ്ഥാപിതമായ ഗ്രാൻഡ്​​ ഹൈപ്പർ മാർക്കറ്റ് ശൃംഖല സൗദി അറേബ്യയുടെ മണ്ണിലേക്കും. റിയാദിലെ അൽമൻസൂറയിലുള്ള അൽഹംറ പ്ലാസയിൽ ഗ്രാൻഡി​െൻറ ആദ്യ ഹൈപ്പർ മാർക്കറ്റ് ബുധനാഴ്​ച (ആഗസ്​റ്റ്​ 30ന്​) വൈകിട്ട് 4.30 ന്​ തുറന്ന്​ പ്രവർത്തനം ആരംഭിക്കു​െമന്ന്​ മാനേജ്​മെൻറ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗദി റീ​ട്ടെയിൽ മാർക്കറ്റിലേക്കുള്ള മുന്നേറ്റത്തിന് 30 കോടി സൗദി റിയാലി​െൻറ ഊർജ്ജസ്വല പദ്ധതികളുമായാണ്​ ഗ്രാൻഡി​െൻറ രംഗപ്രവേശം.

എല്ലാ ഗൾഫ്​ രാജ്യങ്ങളിലും വെന്നിക്കൊടി പാറിച്ചുകൊണ്ടുള്ള ഗ്രാൻഡി​െൻറ അതിവേഗ പ്രയാണ പാതയിൽ മറ്റൊരു നാഴികക്കല്ലായി മാറും സൗദിയിലേക്കുള്ള ചുവടുവെപ്പെന്ന്​ റിയാദ്​ വോ​​ക്കോ ഹോട്ടലിൽ നടന്ന ബ്രാൻഡ്​ ലോഞ്ചിങ്​ ചടങ്ങിൽ മാനേജ്​മെൻറ്​ പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു. യു.എ.ഇയിലെ വൻ വിജയത്തിെൻറ കരുത്തുമായി കടന്നുചെന്ന്​ കുവൈത്തിലും തുടർന്ന്​ ഖത്തറിലും ഒമാനിലും ചില്ലറവില്പന രംഗത്ത്​ ചരിത്രം സൃഷ്​ടിക്കാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ സാധിച്ച വ്യാപാര വിപ്ലവം ഇതോടെ സൗദിയുടെ വിശാലമായ ലോകത്തേക്ക്​ കൂടി വ്യാപിക്കുകയാണെന്ന്​ അവർ പറഞ്ഞു.

കുവൈത്തിലെ ഒന്നാം നമ്പർ റീ​ട്ടെയിൽ വ്യാപാര സംരംഭമായി മാറിക്കഴിഞ്ഞ ഗ്രാൻഡ്​​ ഇന്ന്​ യു.എ.ഇയിൽ റീ​ട്ടെയിൽ, റിയൽ എസ്​റ്റേറ്റ്, ഇൻഡസ്ട്രീസ് ഉൾപ്പെടെ നിരവധി മേഖലകളിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. ആർക്കും മത്സരിക്കാൻ കഴിയാത്ത വിധമുള്ള വിലക്കുറവിൽ വിശ്വോത്തര ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ഗ്രാൻഡ്​​ ഖത്തറിലും മുൻപന്തിയിൽ തന്നെയാണ്. ഒമാനിൽ ആകട്ടെ എല്ലാ വിഭാഗം ഉപഭോക്താവിനും പ്രിയപ്പെട്ട ഹൗസ്​ ഹോൾഡ്​ നാമമായി ഗ്രാൻഡ്​​ മാറിക്കഴിഞ്ഞു.

റിയാദ്​ വോ​​ക്കോ ഹോട്ടലിൽ നടന്ന ബ്രാൻഡ്​ ലോഞ്ചിങ്​ ചടങ്ങിൽ ഗ്രാൻഡ്​​ ഹൈപ്പർ മാർക്കറ്റ് മാനേജ്​മെൻറ്​ പ്രതിനിധികൾ

ഉദ്ഘാടന ചടങ്ങി​െൻറ പ്രഖ്യാപന വേളയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്​ ഗ്രാൻഡ്​​ മാനേജിങ്​ ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക്​ സൗദി ഭരണകൂടം നൽകുന്ന അകമഴിഞ്ഞ പിന്തുണയെ പ്രശംസിക്കുകയും അതിന്​ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ആഗോള സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായി വർത്തിക്കുന്ന സൗദി ഭരണകൂടത്തി​െൻറ സംഭാവനകൾ അദ്ദേഹം അഭിമാനപൂർവ്വം അനുസ്മരിക്കുകയും ചെയ്തു.

സൗദി രാജാവ്​ ബിസിനസ്​ സമൂഹത്തിന്​ നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും ഓരോ ഗവൺമെൻറ്​ ഡിപാർട്മെൻറുകളും നൽകുന്ന മികച്ച പ്രോത്സാഹനങ്ങളും സൗദിയെ ആഗോള ബിസിനസ്​ ഹബ് ആക്കി മാറ്റിയതിൽ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. സൗദി ബിസിനസുകൾക്ക്​ നൽകുന്ന ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ, സമുന്നത സൗദി ഭരണാധികാരികളുടെ തുറന്ന കാഴ്ചപ്പാട്​ തുടങ്ങിയവ ബിസിനസ്​ വിജയത്തിന് ആർക്കും ഗുണകരമാവുന്നതാണ്.

അതിനാൽ തന്നെയാണ്​ സൗദിയുടെ വികസനത്തിലും കുതിപ്പിലും വലിയതോതിൽ തന്നെ പങ്കാളിയാവാൻ ഗ്രാൻഡ്​​ ഗ്രൂപ്പും തയ്യാറെടുപ്പുകൾ നടത്തി വരുന്നത്. വരാനിരിക്കുന്ന വർഷങ്ങളിൽ ലോകനിലവാരത്തിലുള്ള സേവനങ്ങൾ സൗദിയിലെ സ്വദേശികളും വിദേശികളുമായ ജനങ്ങൾക്ക്​ നൽകാൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണ് -അൻവർ അമീൻ ചൂണ്ടിക്കാട്ടി.

റിയാദ് അൽ മൻസൂറയിൽ തുറക്കുന്നത്​ ഗ്രാൻഡി​െൻറ 93-ാം ഔട്ട്​ലറ്റാണ്. ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായി ഉന്നത നിലവാരത്തിൽ രൂപപ്പെടുത്തിയ ഗ്രോസറി ഐറ്റംസി​െൻറയും ഫാം ഫ്രഷ്​ ചച്ചക്കറി, പഴവർഗങ്ങളുടെയും രുചിയേറും ഫ്രഷ്ബേക്കറി വിഭവങ്ങളുടെയും വീട്ടുപകരണ, ഫാഷൻ ആൻഡ്​ ലൈഫ്​ സ്​റ്റൈൽ വസ്തുക്കളുടെയും ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് എന്നിവയുടെയും കിടയറ്റ സാന്നിധ്യത്തിന്​ പുറമെ ഭക്ഷ്യവസ്തുക്കൾ ചൂടോടെ ഔട്ട്​ലെറ്റിൽ വെച്ചു തന്നെ കഴിക്കാനും കഴിയും.

ഗൾഫിലെ ആഗോള സമൂഹങ്ങളുടെ താല്പര്യങ്ങൾക്ക് അനുയോജ്യമായ നിലവാരത്തിൽ അവരുടെ മാറിവരുന്ന ആവശ്യങ്ങളും അഭിരുചികളും പരിഗണിച്ചു ഉണ്ടാക്കിയ ഹൈപ്പർമാർക്കറ്റ് എല്ലാ വിഭാഗത്തിലും രാജ്യങ്ങളിലുംപെട്ട ഉപഭോക്താക്കളെ തൃപ്തിപെടുത്തുമെന്നതിൽ സംശയമില്ലെന്ന്​ ഡോ. അൻവർ അമീൻ ചേലാട്ട്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇ, കുവൈത്ത്​, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ ഞങ്ങളുടെ ഹൈപ്പർ മാർക്കറ്റുകളെപ്പോലെ ബ്രാൻറഡ്​, നോൺ ബ്രാൻറഡ് ഉൽപ്പന്നങ്ങളുടെ വൻകലവറ സൗദി ഉപഭോക്താവിനെ തൃപ്തിപ്പെടുത്തും വിധമാണ്​ റിയാദ്​ ഗ്രാൻഡിൽ സംവിധാനിച്ചിരിക്കുന്നത് എന്നും അൻവർ അമീൻ കൂട്ടിച്ചേർത്തു.

അന്താരാഷ്​ട്ര നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത റീ​​ട്ടെയിൽ സംസ്കാരമാണ്​ ഗ്രാൻഡ്​ കാഴ്ച്ചവെക്കുന്നത്. 30 കോടി സൗദി റിയാൽ മുതൽ മുടക്കി അടുത്ത 28 മാസങ്ങൾക്കകം സൗദിയുടെ വിവിധ ഭാഗങ്ങളിലായി 15 ഹൈപ്പർ മാർക്കറ്റ്​ തുറക്കാനും അങ്ങനെ സൗദിയുടെ വ്യാപാര വളർച്ചയിലും ക്രിയാത്മക പങ്കുവഹിക്കാനുമാണ്​ ഗ്രാൻഡ്​ പദ്ധതിയെന്നും ഡോ. അൻവർ അമീൻ വ്യക്തമാക്കി. ‘സൗദി വിഷൻ 2030’ നോട്​ ചേർന്നുനിന്നു കൊണ്ട്​ സൗദിവത്കരണത്തിന്​ ഊന്നൽ നൽകാനായി ചുരുങ്ങിയത് 10,00 സൗദി പൗരന്മാരെയെങ്കിലും ഗ്രാൻഡിൽ ജീവനക്കാരായി നിയമിക്കും.

മാറിവരുന്ന റീ​ട്ടെയിൽ സംസ്കാരത്തിന് അനുയോജ്യമാംവിധം സംവിധാനിച്ച ഒരു പുതിയ ഷോപ്പിങ്​ ഡസ്​റ്റിനേഷൻ സൗദിക്ക്​ സാമ്മാനിക്കുകയാണ്​ തങ്ങളെന്ന്​ വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ഗ്രാൻഡ്​ ഹൈപ്പർ എക്സിക്യൂട്ടീവ്​ ഡയറക്ടർ എം.കെ. അബുബക്കർ, കുവൈത്ത്​ റീജനൽ ഡയറക്ടർ അയ്യൂബ്​ കേച്ചേരി എന്നിവരും ഗ്രാൻഡ്​ ഹൈപ്പർ സൗദി റീ​ട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ തഹസീർ അലി, ചീഫ് ഓപ്പറേഷൻസ് ഓഫീസർ സനിൻ വസീം, ജനറൽ മാനേജർ മുഹമ്മദ് ആതിഫ്​ റഷീദ്​ തുടങ്ങിയവരും വ്യക്തമാക്കി. മൊത്തം സൗദി നിവാസികൾക്കും പ്രത്യാശ സമ്മാനിക്കുന്ന പദ്ധതികളും പരിപാടികളുമാണ്​ വരാൻപോകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhgrand hypersaudiarabiaGrand Hypermrket
Next Story