ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ‘മണി റെയിൻ’ ലക്കി ഡ്രോ: നാലാം വാരത്തിലെ മെഗാ സമ്മാനം ബംഗ്ലാദേശ് പൗരന്
text_fieldsറിയാദ്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി സംഘടിപ്പിക്കുന്ന ‘മണി റെയിൻ ലക്കി ഡ്രോ’ നാലാം വാരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് പൗരനായ മുഹമ്മദ് സാവോവ് ആണ് ഈ ആഴ്ചയിലെ മെഗാ സമ്മാനത്തിന് അർഹനായത്. സുവൈദിയിലെ ഒരു ഗ്രോസറി ഷോപ്പിൽ ജീവനക്കാരനാണ് അദ്ദേഹം.
മെഗാ വിജയിക്ക് പുറമെ ഒൻപത് പേരെ കൂടി ഈ ആഴ്ചയിലെ പ്രധാന വിജയികളായി തിരഞ്ഞെടുത്തതായി മാനേജ്‌മെൻറ് അറിയിച്ചു. ഇവർക്കുള്ള സമ്മാന വിതരണം ഏപ്രിൽ 30-ന് സുവൈദി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ശാഖയിൽ വെച്ച് നടക്കും.
പദ്ധതിയുടെ ഭാഗമായുള്ള അടുത്ത ലക്കി ഡ്രോ വെള്ളിയാഴ്ച (മെയ് ഒന്ന്) രാത്രി എട്ടിന് മൻസൂറ ഔട്ട്‌ലെറ്റിൽ നടക്കും. ആകെ ഒൻപത് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പ്രൊമോഷനിലൂടെ 103 വിജയികൾക്കായി 55,555 സൗദി റിയാലാണ് സമ്മാനമായി നൽകുന്നത്. വരും ദിവസങ്ങളിലും ഉപഭോക്താക്കൾക്കായി കൂടുതൽ ആകർഷകമായ ഓഫറുകളും പരിപാടികളും തുടരുമെന്ന് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് മാനേജ്‌മെൻറ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

