പെരുന്നാൾ ആഘോഷമാക്കാൻ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്; 'ബൈ ടു ഗെറ്റ് വൺ ഫ്രീ' ഓഫറുകൾ പ്രഖ്യാപിച്ചു
text_fieldsറിയാദ്: ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകളുമായി പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ആകർഷകമായ സമ്മാനങ്ങളും വിലക്കിഴിവുമാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നീ വിഭാഗങ്ങളിലാണ് ഈ ആകർഷകമായ ഓഫർ ലഭ്യമാകുക. രണ്ട് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ മറ്റൊന്ന് തികച്ചും സൗജന്യമായി ലഭിക്കും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കോസ്മെറ്റിക്സ് എന്നിവയ്ക്കും പ്രത്യേക ഡിസ്കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പച്ചക്കറികൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും പെരുന്നാൾ പ്രമാണിച്ച് വൻ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാണെന്ന് മാനേജ്‌മെൻറ് അറിയിച്ചു. പെരുന്നാൾ ഷോപ്പിങ്ങിനെത്തുന്ന കുടുംബങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരക്ക് ഒഴിവാക്കാൻ ഉപഭോക്താക്കൾ നേരത്തെ തന്നെ എത്തിച്ചേരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

