റിയാദ് സുല്‍ത്താനയില്‍ ഗ്രാൻഡ് ഹൈപ്പര്‍ ഉദ്ഘാടനം ചെയ്തു
text_fieldsഗ്രാൻഡ് ഹൈപ്പറിന്റെ സൗദി അറേബ്യയിലെ രണ്ടാമത് ശാഖ റിയാദ് സുല്‍ത്താനയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്, ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍
അമീന് ചേലാട്ട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗ്രാൻഡ് ഹൈപ്പറിന്റെ സൗദി അറേബ്യയിലെ രണ്ടാമത് ശാഖ റിയാദ് സുല്‍ത്താനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്, ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് ചേലാട്ട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു. ശ്രീലങ്കന്‍ അംബാസഡര്‍ അമീന് അജ്വാദ്, ജനറല്‍ അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ അഹമ്മദ്, കോർപറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍ മുഹമ്മദ്, റീജനല്‍ ഡയറക്ടര്‍ റാഷിദ് അസ്ലം, റീടെയില്‍ ഡയറക്ടര്‍ അയ്യൂബ് കേച്ചേരി, തഹ്സീര്‍ അലി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ മനുസ്മൃതി, പ്രിജിത് മത്തായി, ഗ്രാൻഡ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സനിന് വസിം, മാനേജ്മെന്റ് പ്രതിനിധികള്‍, സൗദി പൗരപ്രമുഖര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേര് സംബന്ധിച്ചു. പലചരക്ക്, ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികള്‍, ഹോട്ട് ഫുഡ്, ബേക്കറി, ഫാഷന്‍ റെഡിമെയ്ഡ്, ലൈഫ് സ്റ്റൈല്‍ ഉല്പന്നങ്ങള്, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഫുട്വെയര്, ലഗേജ്, സ്റ്റേഷനറി തുടങ്ങി എല്ലാ ശ്രേണികളിലുമുളള ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഗ്രാന്‍ഡ് ഹൈപ്പറില്‍ ലഭ്യമാണ്. 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ശാഖ സജ്ജീകരിച്ചിട്ടുളളത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്പെഷല്‍ ഓഫറുകളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഗ്രാൻഡ് ഹൈപ്പര്‍ മാനേജ്മെന്റ് അറിയിച്ചു. രാജ്യാന്തര രംഗത്തെ പ്രമുഖ ഉൽപാദകരില്നിന്ന് നേരിട്ടാണ് ഗ്രാൻഡ് ഹൈപ്പര്‍ ഉൽപന്നങ്ങള് ശേഖരിക്കുന്നത്. ഇതിനായി വിപുലമായ സോഴ്സിങ് കേന്ദ്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ഉൽപന്നങ്ങള് ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയും. റിയാദിലെ മന്‍സൂറയില്‍ കഴിഞ്ഞ വര്‍ഷമാണ് ഗ്രാൻഡ് ഹൈപ്പറിന്റെ പ്രഥമ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കാനുളള ഒരുക്കത്തിലാണ്. റീടെയില്‍ വിതരണരംഗത്ത് ജി.സി.സിയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന 90ലധികം ഗ്രാന്‍ഡ് ഹൈപ്പര്‍ ശാഖകളുടെ പെരുമ അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ചില്ലറ വിപണന രംഗത്തെ അനുഭവം പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ കഴിയുംവിധമാണ് സ്റ്റോര്‍ സജ്ജമാക്കിയിട്ടുളളതെന്നും ഗ്രാൻഡ് ഹൈപ്പര്‍ മാനേജ്മെന്റ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.