ജിദ്ദയിലും ചുവടുവെച്ച് ഗ്രാൻഡ് ഹൈപ്പർ; ആദ്യ ശാഖ ശാര തൗബയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsജിദ്ദ: പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ സൗദി അറേബ്യയുടെ ചരിത്ര നഗരമായ ജിദ്ദയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ജിദ്ദയിലെ ആദ്യ ശാഖ ശാര തൗബയിൽ പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് ഉദ്ഘാടനം ചെയ്തത്. റീജൻസി ഗ്രൂപ്പ് ഫോർ കോർപ്പറേറ്റ് മാനേജ്‌മെൻറിന് കീഴിലുള്ള ഗ്രാൻഡ് ഹൈപ്പറിന്റെ സൗദി അറേബ്യയിലെ മൂന്നാമത്തെ ശാഖയാണിത്.
ഗ്രൂപ്പ് എം.ഡി അൻവർ അമീൻ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർമാരായ അയ്യൂബ് കേച്ചേരി, തഹ്‌സീർ അലി, സി.ഇ.ഒ അബ്ബാസ് ഖാൻ, സി.ഒ.ഒ സനിൻ വാസിം, ഡെപ്യൂട്ടി ജി.എം. ഷമീർ ബാബു, ബിസിനസ് ഡവലപ്‌മെൻറ് മാനേജർ തസ്‌ലീം ശംസുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിശിഷ്ട അതിഥികളായി മുഹമ്മദ് ഹാതിഫി, മുസ്തഫ ബുഖാരി, ഇസ്മാഈൽ, കെ.എം.സി.സി ഗ്ലോബൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.
സൗകര്യങ്ങളും ഓഫറുകളും
ഏകദേശം 20,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യമായ ഗ്രോസറി, തുണിത്തരങ്ങൾ, ഫ്രഷ് മാംസം, മത്സ്യം, ചൂടോടെയുള്ള ഭക്ഷണവിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകൾക്ക് പുറമെ, റമദാൻ പ്രമാണിച്ച് ആകർഷകമായ വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പഴങ്ങൾക്കും പച്ചക്കറികൾക്കും മികച്ച പ്രൊമോഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
ഭാവി പദ്ധതികൾ
ജിദ്ദയിൽ മാത്രം സമാനമായ 10 സ്റ്റോറുകൾ കൂടി തുറക്കാനാണ് മാനേജ്‌മെൻറ് ലക്ഷ്യമിടുന്നത്. വരും കാലങ്ങളിൽ ദമ്മാം, റിയാദ്, ജിദ്ദ മേഖലകൾ കേന്ദ്രീകരിച്ച് വിപുലമായ രീതിയിൽ റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കുമെന്ന് എം.ഡി അൻവർ അമീൻ പറഞ്ഞു. റീജൻസി ഗ്രൂപ്പിന് കീഴിലുള്ള ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഡിവിഷനിൽ നിലവിൽ നൂറിലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

