Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂ​റ ദ്വീ​പി​ൽ ‘ഗ്രാ​ൻ​ഡ് ഹ​യാ​ത്ത്’ റി​സോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
റെ​ഡ് സീ ​ഡെ​സ്റ്റി​നേ​ഷ​നി​ൽ വ​ലി​യ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്
ഷൂ​റ ദ്വീ​പി​ൽ ‘ഗ്രാ​ൻ​ഡ് ഹ​യാ​ത്ത്’ റി​സോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel

ജി​ദ്ദ: ഷൂ​റ ദ്വീ​പി​ൽ ‘ഗ്രാ​ൻ​ഡ് ഹ​യാ​ത്ത്’ റി​സോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി റെ​ഡ് സീ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി വ്യ​ക്ത​മാ​ക്കി. റെ​ഡ് സീ ​ഡെ​സ്റ്റി​നേ​ഷ​നി​ൽ ആ​ഡം​ബ​ര അ​തി​ഥേ​യ​ത്വ സൗ​ക​ര്യ​ങ്ങ​ളു​ടെ വ​ലി​യ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള വേ​ദി​യാ​ണ് ഒ​രു​ക്കി​യ​ത്. റീ​സോ​ർ​ട്ടി​ൽ 430 മു​റി​ക​ളും സൂ​ട്ടു​ക​ളും സ്വ​കാ​ര്യ വി​ല്ല​ക​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തി​നൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന റ​സ്റ്റോ​റ​ന്റു​ക​ൾ, കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, കൂ​ടാ​തെ പ​രി​പാ​ടി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച 2400 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം സ്ഥ​ല​വും ഇ​വി​ടെ​യു​ണ്ട്. ഇ​തി​ൽ 1390 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള വ​ലി​യ ആ​ഘോ​ഷ ഹാ​ളും 683 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ചെ​റി​യ ഹാ​ളും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളു​ക​ളും ബ​ഹു​മു​ഖ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന തു​റ​സ്സാ​യ പു​റം ഇ​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. കോ​ൺ​ഫ​റ​ൻ​സു​ക​ൾ, എ​ക്സി​ബി​ഷ​നു​ക​ൾ, കോ​ർ​പ​റേ​റ്റ് യോ​ഗ​ങ്ങ​ൾ എ​ന്നി​വ മു​ത​ൽ വി​വാ​ഹ​ങ്ങ​ളും സ്വ​കാ​ര്യ ആ​ഘോ​ഷ​ങ്ങ​ളും വ​രെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​യോ​ജ്യ​മാ​ണ് സൗ​ക​ര്യ​ങ്ങ​ൾ. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും ബി​സി​ന​സ്സ് യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ ഒ​രു​പോ​ലെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സു​ക​ൾ, കോ​ർ​പ​റേ​റ്റ് മീ​റ്റി​ങു​ക​ൾ, വ​ൻ​കി​ട പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്ക് ‘ഗ്രാ​ൻ​ഡ് ഹ​യാ​ത്ത്’ വേ​ദി​യാ​കു​മെ​ന്നും റെ​ഡ് സീ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പ് സി.​ഇ. ഒ ​ജോ​ൺ പ​ഗാ​നോ പ​റ​ഞ്ഞു. ടൂ​റി​സ​ത്തി​ലും വ​ൻ​കി​ട ഇ​വ​ന്റു​ക​ളി​ലും സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ഗോ​ള സ്ഥാ​നം കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​വു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Grand Hyatt Resort inaugurated on Shura Island
Next Story