Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ-സിയാറ ഫോറത്തിന്...

ഉംറ-സിയാറ ഫോറത്തിന് മദീനയിൽ ഉജ്ജ്വല സമാപ്തി

text_fields
bookmark_border
saudi arabia
cancel
camera_alt

മദീനയിൽ സമാപിച്ച ഉംറ-സിയാറ ഫോറത്തിലെ ഉടമ്പടികളുടെ ഒപ്പിടൽ ചടങ്ങ്​

മദീന: തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഹജ്ജ്-ഉംറ മേഖലയുടെ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കാനുമുള്ള വിപുലമായ പദ്ധതികളോടെ രണ്ട് ദിവസം നീണ്ടുനിന്ന ‘ഉംറ സിയാറ ഫോറം’ സമാപിച്ചു.

സർക്കാർ ഏജൻസികളും ദേശീയ-അന്തർദേശീയ കമ്പനികളും തമ്മിൽ നൂറുകണക്കിന് കരാറുകളിൽ ഒപ്പുവെച്ചതാണ് ഈ വർഷത്തെ ഫോറത്തി​െൻറ പ്രധാന നേട്ടം. ഉംറ ആൻഡ് വിസിറ്റ് സിസ്​റ്റത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, നവീകരണത്തിലൂടെ തീർത്ഥാടകരുടെ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിനുമാണ് ഈ കരാറുകൾ മുൻഗണന നൽകുന്നത്.

ഗതാഗതം, ലോജിസ്​റ്റിക്സ്, കാറ്ററിങ്, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം, പരിശീലനം, നിക്ഷേപം, അന്താരാഷ്​ട്ര മാർക്കറ്റിങ് എന്നീ മേഖലകളിൽ വിപുലമായ സഹകരണം ഉറപ്പാക്കും. കൂടാതെ, പരിസ്ഥിതി-സാമ്പത്തിക സുസ്ഥിരത പരിപാടികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പ്രത്യേക പദ്ധതികളും കരാറുകളുടെ ഭാഗമാണ്. നൂതന സാങ്കേതിക പരിഹാരങ്ങൾ സ്വീകരിക്കുന്നതിലൂടെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഫോറം വിലയിരുത്തി.

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, ലാഭേച്ഛയില്ലാത്ത സംഘടനകൾ എന്നിവയുൾപ്പെടെ പ്രാദേശിക-അന്തർദേശീയ തലത്തിലുള്ള വിപുലമായ പങ്കാളിത്തമാണ് ഇത്തവണ ദൃശ്യമായത്. 150-ലധികം പ്രദർശകർ അണിനിരന്ന എക്സിബിഷൻ, സേവനങ്ങളിലെ നവീകരണത്തെ സംബന്ധിച്ച പാനൽ ചർച്ചകൾ, വർക്ക് ഷോപ്പുകൾ, ഹാക്കത്തോൺ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahPilgrimesMadinah
News Summary - Grand Finale for Umrah-Ziyarah Forum in Madinah
Next Story