മോഡേൺ സ്കൂളിൽ ഗ്രാജ്വേഷൻ ഡേ ആഘോഷിച്ചു
text_fieldsറിയാദിലെ മോഡേൺ സ്കൂളിൽ നടന്ന ഗ്രാജ്വേഷൻ ഡേ പരിപാടി
റിയാദ്: മോഡേൺ ഇന്റർനാഷനൽ സ്കൂൾ 2024-25 വർഷത്തെ ഗ്രാജ്വേഷൻ ഡേ ആഘോഷിച്ചു. ടി.പി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ റിയാദ് ഖാലിദിയയിൽ പ്രവർത്തിക്കുന്ന മോഡേൺ സ്കൂൾ ബോയ്സ് സെക്ഷനിലാണ് പരിപാടികൾ അരങ്ങേറിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഹാദി പ്രാർഥന നിർവഹിച്ചു. ജനറൽ മാനേജർ പി.വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ സലീം സംസാരിച്ചു.ബൻദർ അൽ യാസർ അൽ ബൻദർ മുഖ്യാതിഥിയായി. സമീന റയീസ് സ്വാഗതവും ഫരീദ ഹനീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

