സൗദി ബോർഡർ ഫോഴ്സിൽ 2,375 ഗാർഡുകളുടെ ബിരുദദാനചടങ്ങ് പൂർത്തിയായി
text_fieldsബോർഡർ സെക്യൂരിറ്റി അക്കാദമിയിൽനിന്ന് ട്രെയിനിങ് പൂർത്തിയാക്കിയ 2,375 ബോർഡർ ഗാർഡുകളുടെ ബിരുദദാന ചടങ്ങിൽനിന്ന്
ജിദ്ദ: കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ബോർഡർ സെക്യൂരിറ്റി അക്കാദമിയിൽനിന്ന് ട്രെയിനിങ് പൂർത്തിയാക്കിയ 2,375 ബോർഡർ ഗാർഡുകളുടെ ബിരുദദാന ചടങ്ങ് പൂർത്തിയായി. സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അതിർത്തി സുരക്ഷാസേന ഡയറക്ടർ ജനറൽ മേജർ ജനറൽ ഷായ് അൽ വദാനിയും പങ്കെടുത്തു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ അതിർത്തി സേനയുടെ സുരക്ഷ ദൗത്യങ്ങൾ എടുത്തുകാണിക്കുന്ന ഒരു സൈനിക പരേഡും നടന്നു. കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് കര, കടൽ ഭീഷണികളെ നേരിടുന്നതിനുള്ള രീതികൾ പ്രദർശിപ്പിച്ച ‘ബോർഡർ ഷീൽഡ് 2’ എന്ന പേരിൽ സൈനിക അഭ്യാസവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

