Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ 10-ാം ക്ലാസ്...

റിയാദിൽ 10-ാം ക്ലാസ് പ്രതിഭകളെ ആദരിച്ചു; ‘ഹൈപ്പർ അൽ വഫ എജു സ്​റ്റാർ 2026’ അവാർഡ് നൈറ്റ് ശ്രദ്ധേയമായി

text_fields
bookmark_border
റിയാദിൽ 10-ാം ക്ലാസ് പ്രതിഭകളെ ആദരിച്ചു; ‘ഹൈപ്പർ അൽ വഫ എജു സ്​റ്റാർ 2026’ അവാർഡ് നൈറ്റ് ശ്രദ്ധേയമായി
cancel

റിയാദ്: പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി റിയാദിൽ അവാർഡ് നൈറ്റ് സംഘടിപ്പിച്ചു. ഹൈപ്പർ അൽ വഫയും ഷോല മാളും സംയുക്തമായി ഒരുക്കിയ ‘ഹൈപ്പർ അൽ വഫ എജു സ്​റ്റാർ 2026’ എന്ന പേരിലുള്ള പരിപാടിക്ക് ഷോല മാളാണ് വേദിയായത്. റിയാദിലെ എട്ട് പ്രമുഖ സ്കൂളുകളിൽ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായത്.

വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെ വൻ ജനപങ്കാളിത്തം കൊണ്ട് ഷോല മാൾ സജീവമായിരുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണത്തിന് പുറമെ, അവരുടെ ഭാവി പരിപോഷിപ്പിക്കുന്നതിനായി ഒരുക്കിയ പ്രത്യേക കരിയർ ഗൈഡൻസ് സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. ടാർഗെറ്റ് ഗ്ലോബൽ അക്കാദമിയുടെ സഹകരണത്തോടെ നടന്ന സെഷന് പ്രശസ്ത കരിയർ മെൻറർ എം.സി. മുനീർ നേതൃത്വം നൽകി. ഉപരിപഠനത്തെക്കുറിച്ചും കരിയർ സാധ്യതകളെക്കുറിച്ചുമുള്ള വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടിയും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

ചടങ്ങിൽ അൽ വഫ ഹെഡ് ഓഫ് ലീസിങ് ആൻഡ് മാൾ ഓപ്പറേഷൻസ് അബ്​ദുൽ മുഹൈമിൻ ചിറക്കൽ, അൽ വഫ ഓപ്പറേഷൻ ഇൻ ചാർജ് മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം പ്രമുഖ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, സുഹാസ് ചെപ്പാലി എന്നിവരും പങ്കെടുത്തു. വഫ മാനേജ്‌മെൻറ്​ പ്രതിനിധികളായ അബ്​ദുൽ ജലീൽ, നാസർ, റിയാസ് തുടങ്ങിയ പ്രമുഖരും അവാർഡ് നൈറ്റിന് സാന്നിധ്യമറിയിച്ചു. പുരസ്കാര വിതരണത്തോടൊപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ ഗെയിമുകളും ചടങ്ങിന് മാറ്റുകൂട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhhonoredAwards Night
News Summary - Grade 10 talents honored in Riyadh; ‘Hyper Al Wafa Edu Star 2026’ awards night was notable
Next Story