ലഹരി മാഫിയ കേരളത്തെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാവരുത് -പ്രവാസി വെൽഫെയർ
text_fieldsദമ്മാം: കേരളത്തിൽ സമീപകാലത്തു വർധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയാൻ ഭരണകൂടം നടപടി ശക്തമാക്കണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം വ്യക്തമായിട്ടും ഇതിന്റെ ലഭ്യത തടയാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്.
പല സംഭവങ്ങളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നുണ്ട്. സ്കൂൾ, കോളജ് പരിസരങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കുക, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം ഊർജിതമാക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത വേണം. സ്കൂൾ, കോളജ് അധികൃതരും രക്ഷിതാക്കളും ഉണർന്ന് പ്രവർത്തിച്ചിട്ടില്ലെങ്കിൽ തലമുറയെ നശിപ്പിക്കുന്ന മഹാവിപത്തായി മാറുംവിധം കാര്യങ്ങൾ മാറുന്നതാണ് സമീപകാലത്തെ സംഭവവികാസങ്ങൾ എന്ന് കമ്മിറ്റി ഓർമിപ്പിച്ചു.
നാട്ടിലെ ചലനങ്ങളെയും പുരോഗതിയെയും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രവാസിസമൂഹത്തെ ആശങ്കയിലാക്കുന്നതാണ് നാട്ടിലെ മയക്കുമരുന്ന് ഉപയോഗത്തിലെ വർധനയെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
