കഅ്ബ, കിസ്വ പ്രദർശനം മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചു
text_fieldsമസ്ജിദുന്നബവിയിലെ കഅ്ബ, കിസ്വ പ്രദർശനം മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചപ്പോൾ
മദീന: മസ്ജിദുന്നബവിക്ക് അരികിൽ നടക്കുന്ന കഅ്ബ, കിസ്വ പ്രദർശനം മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചു. കഅ്ബയെയും അതിന്റെ മൂടുപടമായ ‘കിസ്വ’യെയും കുറിച്ച് മദീനയിലെത്തുന്ന സന്ദർശകർക്ക് അറിവ് പകരുന്നതിന്റെ ഭാഗമായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കിസ്വ നെയ്തെടുക്കുന്ന പ്രക്രിയ, കഅ്ബ കഴുകാനും സുഗന്ധം പരത്താനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണം കേട്ടു. 30 വർഷത്തിലേറെ പഴക്കമുള്ള കഅ്ബയുടെയും കിസ്വയുടെയും ചില ഭാഗങ്ങൾ പ്രദർശനത്തിലുണ്ട്. കഅ്ബ, ഹജറുൽ അസ്വദ്, കഅ്ബയുടെ കവാടത്തിന്റെ പൂട്ട് എന്നിവയുടെ അപൂർവ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.