Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി ദ്രോഹ...

പ്രവാസി ദ്രോഹ നടപടികളിൽനിന്ന് സർക്കാറുകൾ പിന്മാറണം: സമസ്‌ത ഇസ്‌ലാമിക് സെന്‍റർ

text_fields
bookmark_border
പ്രവാസി ദ്രോഹ നടപടികളിൽനിന്ന് സർക്കാറുകൾ പിന്മാറണം: സമസ്‌ത ഇസ്‌ലാമിക് സെന്‍റർ
cancel

റി​യാ​ദ്: വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധി​ത ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്ക് വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​റു​ക​ൾ പി​ന്മാ​റ​ണ​മെ​ന്ന് സ​മ​സ്‌​ത ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ സ​ഊ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പേ​രി​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം സ​ർ​ക്കാ​റു​ക​ൾ മു​ന്നോ​ട്ടു വെ​ച്ച​ത്. എ​ന്നാ​ൽ, വ്യാ​പ​ക​മാ​യി സ​ർ​ക്കാ​ർ ആ​ഘോ​ഷ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഒ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും ഫു​ട്ബാ​ൾ മേ​ള​ക​ളും ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ളും ഒ​രു നി​യ​ന്ത്ര​ണ​വു മി​ല്ലാ​തെ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​മ്പോ​ൾ ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും, ടെ​സ്റ്റു​ക​ൾ​ക്കും വി​ധേ​യ​മാ​യി എ​ത്തു​ന്ന പ്ര​വാ​സി​ക​ളെ​യാ​ണ് വീ​ടു​ക​ളി​ൽ ത​ള​ച്ചി​ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വി​വി​ധ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും ബൂ​സ്റ്റ​ർ ഡോ​സു​മ​ട​ക്കം വാ​ക്‌​സി​നു​ക​ളും എ​ടു​ത്ത് എ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മാ​യി ഏ​ഴു ദി​വ​സ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്റീ​ൻ എ​ന്ന​ത് ബു​ദ്ധി ശൂ​ന്യ​മാ​ണെ​ന്നും പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണെ​ന്നും പ്ര​സ്‌​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര മാ​ർ​ഗ നി​ർ​ദേ​ശ​പ്ര​കാ​രം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തെ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഏ​ഴു ദി​വ​സം നി​ർ​ബ​ന്ധി​ത ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​റ​ഞ്ഞ ദി​വ​സ​ത്തേ​ക്ക് മാ​ത്രം നാ​ട്ടി​ൽ വ​രു​ന്ന പ്ര​വാ​സി​ക​ളെ ഇ​ത് തീ​ർ​ത്തും നി​രാ​ശ​രാ​ക്കു​ന്ന​താ​ണ്. സ്വ​ന്തം നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ൽ നി​ന്നു പോ​ലും ഇ​വ​രെ ഇ​ത് പി​ന്തി​രി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​കും.

പ്ര​വാ​സി​ക​ളെ എ​ന്നും ര​ണ്ടാം​കി​ട പൗ​ര​ന്മാ​രാ​യി ക​ണ്ടു അ​ശാ​സ്ത്രീ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് തു​ട​രു​ന്ന സ​ർ​ക്കാ​റി​ന്റെ ഈ ​പീ​ഡ​ന ന​യ​ത്തി​നെ​തി​രെ മു​ഴു​വ​ന്‍ പ്ര​വാ​സി സ​മൂ​ഹ​വും ശ​ക്ത​മാ​യി രം​ഗ​ത്തു വ​ര​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ്​ സ​യ്യി​ദ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി ഹു​ദ​വി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

സൈ​ത​ല​വി ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ യു.​കെ. ഇ​ബ്രാ​ഹിം, ബ​ഷീ​ർ ബാ​ഖ​വി, സൈ​ദ​ല​വി ഫൈ​സി, ഉ​സ്‌​മാ​ൻ ഇ​ട​ത്തി​ൽ, അ​ബ്‌​ദു​റ​ഹ്‌​മാ​ൻ പൂ​നൂ​ർ, അ​ബ്‌​ദു​സ്സ​ലാം കൂ​ട​ര​ഞ്ഞി, ബാ​സ്വി​ത് വാ​ഫി, അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, മു​നീ​ർ ഹു​ദ​വി, സ​യ്യി​ദ് ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ, ഫ​രീ​ദ് ഐ​ക്ക​ര​പ്പ​ടി, ശ​റ​ഫു​ദ്ദീ​ൻ മു​സ്‍ലി​യാ​ർ, മു​സ്ത​ഫ ദാ​രി​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്‌​ദു​റ​ഹ്‌​മാ​ൻ മൗ​ല​വി അ​റ​ക്ക​ൽ സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ താ​മ​ര​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samathaExpatriates
News Summary - Governments should refrain from harassment of expatriates
Next Story