റെഡ് സീ പദ്ധതി ഭൂമി കൈയേറ്റം : ഉന്നത ഉദ്യോഗസ്ഥരെ മാറ്റാൻ രാജകൽപന
text_fieldsജിദ്ദ: റെഡ് സീ പദ്ധതി ഭൂമി കൈയേറിയതായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉന്നത സ്ഥാനത്തുള്ള നിരവധിപേരെ ജോലിയിൽനിന്ന് മാറ്റാൻ രാജകൽപന.
അൽഉല റോയൽ കമീഷൻ, റെഡ് സീ കമ്പനി, സൗദ െഡവലപ്മെൻറ് കമ്പനി എന്നിവയിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സൽമാൻ രാജാവ് ഉത്തരവിട്ടിരിക്കുന്നത്.
റെഡ് സീ പദ്ധതി സ്ഥലത്ത് നിയമവിരുദ്ധമായി 5000ത്തോളം കൈയേറ്റങ്ങളും അൽഉല മേഖലയിൽ നിരവധി കൈയേറ്റങ്ങളും നടത്തിയതായാണ് വിവരം. അൽഉല റോയൽ കമീഷൻ, റെഡ് സീ കമ്പനി, സൗദ െഡവലപ്മെൻറ് കമ്പനി എന്നിവയുടെ അനുമതിയില്ലാതെയാണ് ഭൂമി കൈയേറി തമ്പുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. കൈയേറ്റങ്ങൾ നിയമലംഘനവും പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുന്നതായും കണക്കാക്കുന്നു.
പ്രത്യേകിച്ച് പദ്ധതികളുടെ പൂർത്തീകരണത്തിനും വലിയ തടസ്സമാണുണ്ടാക്കുന്നത്. ചില ഉദ്യോഗസ്ഥർ കൈയേറ്റത്തിന് അനുമതി നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അതോറിറ്റിയുടെ അല്ലെങ്കിൽ മേൽപറഞ്ഞ കമ്പനികളുടെ അധികാരപരിധിയുടെ ലംഘനമായി കണക്കാക്കുമെന്നും രാജകൽപനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

