നോബേൽ സമ്മാനത്തിന് പിന്നിൽ ഭരണകൂടത്തിന്റെ പിന്തുണ - പ്രൊഫ. ഉമർ യാഗി
text_fieldsപ്രൊഫ. ഉമർ യാഗി
റിയാദ്: തനിക്ക് നോബേൽ സമ്മാനം ലഭിച്ചതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെന്ന് 2025 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ യാഗി പറഞ്ഞു. തന്റെ ശാസ്ത്ര ജീവിതത്തിന് സൗദി ഭരണകൂടം നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. വിഷൻ 2030 പ്രകാരം രാജ്യത്തിനായി ഈ നാഴികക്കല്ല് കൈവരിക്കുന്നതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് കിരീടാവകാശിയാണെന്നും യാഗി പറഞ്ഞു. ഈ ചരിത്രപരമായ ശാസ്ത്രീയ നേട്ടം കൈവരിക്കുന്നതിൽ ഈ പിന്തുണയാണ് ഏറ്റവും വലിയ സ്വാധീനം ചെലുത്തിയതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോകമെമ്പാടും നിന്ന് തനിക്ക് ലഭിച്ച അഭിനന്ദന സന്ദേശങ്ങളിൽ യാഗി സന്തോഷം പ്രകടിപ്പിച്ചു. അവയോടുള്ള തന്റെ ആഴമായ നന്ദി അദ്ദേഹം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഗവേഷണ, വികസന, നവീകരണ സംവിധാനത്തിന് സൗദി നേതൃത്വം നൽകുന്ന ഗണ്യമായ പിന്തുണയ്ക്കും തുടർച്ചയായ പരിചരണത്തിനും നന്ദിയും കടപ്പാടും അറിയിച്ചു. കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. കാലിഫോർണിയ സർവകലാശാലയുമായുള്ള ജോയിന്റ് സെന്റർ ഓഫ് എക്സലൻസിലൂടെ കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി നൽകിയ പിന്തുണയ്ക്കും യാഗി നന്ദി പറഞ്ഞു. നൊബേൽ സമ്മാനം ലഭിക്കുന്നത് തനിക്കും ലോകമെമ്പാടുമുള്ള എല്ലാ സൗദി, അറബ് ശാസ്ത്രജ്ഞർക്കും ഒരു വലിയ ബഹുമതിയായി കണക്കാക്കുന്നു. ഈ നേട്ടം ഭാവി തലമുറയിലെ വാഗ്ദാനങ്ങളായ സൗദി, അറബ് യുവാക്കളുടെ ഗവേഷണ-നവീകരണ യാത്ര തുടരുന്നതിന് ഒരു പ്രോത്സാഹനവും പ്രചോദനവുമായി വർത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും യാഗി പറഞ്ഞു.
ആധുനിക രസതന്ത്ര മേഖലയിലെ ഏറ്റവും പ്രമുഖ സൗദി ശാസ്ത്രജ്ഞരിൽ ഒരാളാണ് പ്രൊഫസർ ഉമർ യാഗി. പരിസ്ഥിതി, ജല ശുദ്ധീകരണം, കാർബൺ പിടിച്ചെടുക്കൽ എന്നീ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലൊന്നായ റെറ്റിക്യുലാർ കെമിസ്ട്രിയുടെ ശാസ്ത്രത്തിന് അടിത്തറയിട്ട വ്യക്തിയാണ്. രസതന്ത്ര മേഖലയിൽ ഈ അന്താരാഷ്ട്ര അവാർഡ് നേടുന്ന ആദ്യ സൗദി വ്യക്തിയാണ്. യാഗിയുടെ നൊബേൽ സമ്മാന നേട്ടം സൗദിക്ക് ഒരു ചരിത്ര നേട്ടമാണ്. വിഷൻ 2030 പ്രകാരം സൗദി ശാസ്ത്ര മികവിന്റെ ത്വരിതഗതിയിലുള്ള യാത്രയിലേക്ക് പുതിയതും അഭിമാനകരവുമായ ഒരു പേജ് കൂടി കൂട്ടിച്ചേർക്കലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

