മരിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണം -നവയുഗം
text_fieldsസത്യൻ കുണ്ടറ (രക്ഷാ.), മുഹമ്മദ് ഷിബു (പ്രസി.), സാബു വർക്കല (സെക്ര.)
ദമ്മാം: ഗൾഫിൽ ജോലിയിലിരിക്കേ അപകടമോ അസുഖമോ കാരണം മരണമടയുന്ന പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് കേന്ദ്ര, കേരള സർക്കാറുകൾ ധനസഹായം നൽകണമെന്ന് നവയുഗം സാംസ്കാരികവേദി അദാമ യൂനിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുടുംബപ്രാരബ്ധങ്ങൾ ചുമക്കുന്ന സാധാരണക്കാരാണ് പ്രവാസികളിൽ ഭൂരിപക്ഷവും. കുടുംബങ്ങളുടെ അത്താണിയായ അത്തരം പ്രവാസികൾ മരിക്കുമ്പോൾ നാട്ടിലെ കുടുംബം സാമ്പത്തികപ്രതിസന്ധിയിൽ ആകുന്നത് സ്വാഭാവികമാണ്. അത്തരം കുടുംബങ്ങളെ സഹായിക്കാൻ സർക്കാറുകൾക്ക് ബാധ്യതയുണ്ട്. അതിനാൽ സർക്കാർ വകയായി കുടുംബ ധനസഹായം നൽകണമെന്ന് നവയുഗം അദാമ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
യൂനിറ്റ് സമ്മേളനത്തിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. സാബു വർക്കല റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഗോപകുമാർ, തമ്പാൻ നടരാജൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ യൂനിറ്റ് ഭാരവാഹികളായി സത്യൻ കുണ്ടറ (രക്ഷാധികാരി), മുഹമ്മദ് ഷിബു (പ്രസിഡൻറ്), സുരേഷ് കുമാർ (വൈ. പ്രസി.), സാബു വർക്കല (സെക്രട്ടറി), റഷീദ് ഓയൂർ (ജോ. സെക്ര.), രാജ് കുമാർ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ഇർഷാദ് സ്വാഗതവും റഷീദ് ഓയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

