'വിമാന ടിക്കറ്റ് വർധനക്കെതിരെ സർക്കാർ ഇടപെടണം'
text_fieldsജിദ്ദ: ടിക്കറ്റ് നിരക്ക് വലിയ തോതിൽ വർധിപ്പിച്ച് ബലി പെരുന്നാളും സ്കൂൾ അവധിയും പ്രമാണിച്ച് നാട്ടിൽ പോവുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന വിമാന കമ്പനികളുടെ നടപടിയിൽ മാറാക്കര ഗ്ലോബൽ കെ.എം.സി.സി പ്രതിഷേധിച്ചു. നിരക്ക് വർധനക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി കാരണം മിക്കവാറും പ്രവാസികൾ വർഷങ്ങൾക്ക് ശേഷമാണ് നാട്ടിൽ പോവുന്നത്. ബലി പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി പോകുന്നവരും ഗൾഫിൽ സ്കൂൾ അവധി കാരണം കുടുംബസമേതം നാട്ടിൽ പോകുന്നവരെയും ടിക്കറ്റ് നിരക്ക് വർധന സാരമായി ബാധിക്കുന്നുണ്ടെന്നും ഇക്കാര്യം കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണണമെന്നും മാറാക്കര ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

