Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ഹയിലെ...

അബ്​ഹയിലെ വികസനപ്രവർത്തനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കണം -ഗവർണർ

text_fields
bookmark_border
അബ്​ഹയിലെ വികസനപ്രവർത്തനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കണം -ഗവർണർ
cancel
camera_alt????? ?????? ???????? ??????? ?????????? ???? ???? ?????????? ????? ???? ????? ??? ???????? ????????? ???????????
അബ്​ഹ: മേഖലയിലെ വികസന പ്രവർത്തനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കണമെന്ന്​ അസീർ മേഖല ഡെപ്യൂട്ടി ഗവർണറും ടൂറിസം വികസന കൗൺസിൽ അധ്യക്ഷനുമായ അമീർ മൻസൂർ ബിൻ മുഖ്​രിൻ ബിൻ അബ്​ദുൽ അസീസ്​ പറഞ്ഞു. ഹയ്യ്​ മുറൂജിൽ ഗാർഡനും നടപ്പാതയും ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങള​ുടെ ആവശ്യങ്ങൾ പരിഗണിക്കുകയും  സേവനങ്ങൾ മികവുറ്റതാക്കുകയും വേണം. അസീർ മേഖലയുടെ ഭൂപ്രകൃതി വേറിട്ടതാണ്​. അത്​ ഉപയോഗപ്പെടുത്താൻ  ടൂറിസം വികസന പദ്ധതികൾ വർധിപ്പിക്കേണ്ടതുണ്ട്​. മേഖലയിലെ ഉപയോഗിക്കാത്ത ധാരാളം സ്​ഥലങ്ങൾ ഭൂപ്രകൃതിക്ക്​ അനുയോജ്യമായ വിധത്തിൽ ഗാർഡനുകളും ഉല്ലാസ കേന്ദ്രങ്ങളുമാക്കി മുനിസിപ്പാലിറ്റി മാറ്റിയിട്ടുണ്ട്​. മേഖലയിലെ ആളുകളുടെയും സന്ദർശകരുടെയും  വിനോദ ടൂറിസം ​രംഗത്തെ ആവശ്യങ്ങൾ  മനസ്സിലാക്കിയും വിഷൻ 2030^ന്​ ഗുണകരമായ രീതിയിലാണ്​​ മുനിസിപ്പാലിറ്റിയുടെ പ്രവർത്തനമെന്നും​ ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. 94,924 ചതുരശ്ര മീറ്ററിലാണ്​ ഹയ്യ്​ മുറൂജിലെ ഗാർഡൻ എന്ന്​അസീർ മേഖല മേയർ സ്വാലിഹ്​ ബിൻ അബ്​ദുല്ല അൽഖാദി പറഞ്ഞു.3000 മീറ്റർ നീളത്തിലാണ്​​ നടപ്പാത​. ഗാർഡനോടനുബന്ധിച്ച്​ വോളിബാൾ, ഫുട്​ബാൾ ഗ്രൗണ്ടുകൾ, കുട്ടികൾക്കായി കളിസ്​ഥലങ്ങൾ, കാർ പാർക്കിങ്​ സ്​ഥലങ്ങൾ, നടപാലം എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന്​ മേയർ പറഞ്ഞു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgoverner order Saudi gulf news
News Summary - governer order Saudi gulf news
Next Story