Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗോ​ത്തി​യ ക​പ്പ്​:...

ഗോ​ത്തി​യ ക​പ്പ്​: ജി​ദ്ദ​യി​ലെ മലയാളി പ​ട​ക്കു​തി​ര​ക​ൾ സ്വീ​ഡ​നി​ലേ​ക്ക്​

text_fields
bookmark_border
ഗോ​ത്തി​യ ക​പ്പ്​: ജി​ദ്ദ​യി​ലെ മലയാളി പ​ട​ക്കു​തി​ര​ക​ൾ സ്വീ​ഡ​നി​ലേ​ക്ക്​
cancel
camera_alt??.?????.??? ??? ?

ജി​ദ്ദ: സ്വീ​ഡ​നി​ൽ ന​ട​ക്കു​ന്ന ഗോ​ത്തി​യ ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ജി​ദ്ദ​യി​ലെ മ​ല​യാ​ ളി ഫു​ട്​​ബാ​ൾ കൂ​ട്ടാ​യ്​​മ​യു​ടെ കീ​ഴി​ലു​ള്ള ജെ.​എ​സ്.​സി ടീ​മി​ന്​ ക്ഷ​ണം ല​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട് ട​വ​ർ അ​റി​യി​ച്ചു. ആ​ദ്യ​മാ​യി പ്ര​വാ​സ ലോ​ക​ത്തു​നി​ന്ന് ഇ​റ്റാ​ലി​യ​ൻ ഫു​ട്​​ബാ​ൾ കോ​ച്ചി​ങ്ങി​​െൻറ ഈ​ റ്റി​ല്ല​മാ​യ ഐ.​എ​സ്. എം ​അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് പോ​യ ജെ.​എ​സ്.​സി ഇ​താ​ദ്യ​മാ​യി സ്വീ​ഡ​നി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ത്ത് ഫു​ട്ബാ​ൾ ക​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.

ജൂ​ലൈ ആ​ദ്യ വാ​രം ന​ട​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ജെ.​എ​സ്.​സി അ​ക്കാ​ദ​മി ടീം ​ജി​ദ്ദ​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ലോ​ക​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന​തും ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ഉ​ള്ള​തു​മാ​യ അ​ക്കാ​ദ​മി​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കു​മാ​ണ് ഈ ​ടൂ​ർ​ണ​മ​െൻറി​ൽ ക​ളി​ക്കാ​ൻ ക്ഷ​ണം ല​ഭി​ക്കാ​റു​ള്ള​ത്. ഗോ​ത്തി​യ ക​പ്പ്​ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ലോ​ക യൂ​ത്ത് ഫു​ട്​​ബാ​ൾ മാ​മാ​ങ്ക​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ടീം ​പ​ങ്കെ​ടു​ക്കു​ന്ന​ത്. സ്വീ​ഡ​നി​ലെ ഫു​ട്ബാ​ൾ കാ​ർ​ണി​വ​ൽ എ​ന്നാ​ണ് ഫി​ഫ​യു​ടെ അം​ഗീ​കാ​ര​മു​ള്ള ഈ ​ടൂ​ർ​ണ​മ​െൻറ്​ അ​റി​യ​പ്പെ​ടു​ന്ന​ത്.

79 രാ​ജ്യ​ങ്ങ​ളി​ലെ ക​ളി​ക്കാ​ർ, ആ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ൾ, നാ​ലാ​യി​ര​ത്തി​ൽ പ​രം മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഈ ​ടൂ​ർ​ണ​മ​െൻറി​​െൻറ പ്ര​ത്യേ​ക​ത. അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്​ വ​രു​ന്ന കാ​ണി​ക​ൾ​ക്കു​മു​ന്നി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​അ​ന്താ​രാ​ഷ്​​​ട്ര ടൂ​ർ​ണ​മ​െൻറി​ൽ ആ​ദ്യ​മാ​യാ​ണ് ജെ.​എ​സ്.​സി അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തി​​െൻറ ആ​വേ​ശ​ത്തി​ലാ​ണ് ടീം ​മാ​നേ​ജു​മ​െൻറും ക​ളി​ക്കാ​രും. കൂ​ടാ​തെ ആ​ഗ​സ്​​റ്റ്​​ ആ​ദ്യ വാ​ര​ത്തി​ൽ ജെ.​എ​സ്.​സി അ​ക്കാ​ദ​മി കേ​ര​ള​ത്തി​ൽ വെ​ച്ച്​ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ​രാ​യ മൂ​ന്നു ക്ല​ബു​ക​ളും അ​ക്കാ​ദ​മി​ക​ളു​മാ​യി പ്ര​ദ​ർ​ശ​ന​മ​ത്സ​രം ക​ളി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsgothia cup
News Summary - gothia cup-saudi-gulf news
Next Story