ഗോപി നെടുങ്ങാടിക്കും സേതുമാധവൻ മൂത്തേടത്തിനും മൈത്രി യാത്രയയപ്പ് നൽകി
text_fieldsമൂത്തേടത്ത് സേതുമാധവൻ പ്രവാസം അവസാനിപ്പിക്കുന്ന ഗോപി നെടുങ്ങാടിക്കും മൂത്തേടത്ത് സേതുമാധവനും മൈത്രി ജിദ്ദ
യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: പ്രവാസി സാംസ്കാരിക സാഹിത്യ രംഗത്തെ പ്രവർത്തകരായ ഗോപി നെടുങ്ങാടിക്കും മൂത്തേടത്ത് സേതുമാധവനും ജിദ്ദയിലെ കലാസാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ യാത്രയയപ്പ് നൽകി. അനിൽ നൂറനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു.
ഉണ്ണി തെക്കേടത്തു ആമുഖപ്രസംഗം നടത്തി. ബഷീർ ബാവക്കുഞ്ഞു, ജോസഫ് വിൽസൺ, ഖാലിദ് പാളയാട്ട്, മുഹമ്മദ് ഷിഹാബ്, റിയാസ് കള്ളിയത്ത്, കിരൺ കലാനി, പ്രിയ റിയാസ്, മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. സേതുമാധവൻ മൂത്തേടത്തിനുള്ള ഉപഹാരം സഹീർ മാഞ്ഞാലിയും ഗോപി നെടുങ്ങാടിക്കുള്ള ഉപഹാരം അജയകുമാറും കൈമാറി. മൈത്രി അംഗങ്ങളും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ അംഗങ്ങളും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. തുഷാര ഷിഹാബ് സ്വാഗതവും സുനിൽകുമാർ ജോസ് നന്ദിയും പറഞ്ഞു.

