Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗുഡ് വില്‍ ഗ്ലോബല്‍...

ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റ് ടാലന്റ് ലാബ് സീസണ്‍ രണ്ട് ശില്‍പശാല നാളെ

text_fields
bookmark_border
ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റ് ടാലന്റ് ലാബ് സീസണ്‍ രണ്ട് ശില്‍പശാല നാളെ
cancel

ജി​ദ്ദ: ഗു​ഡ് വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നീ​ഷ്യേ​റ്റി​വും (ജി.​ജി.​ഐ) ജി​ദ്ദ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടാ​ല​ന്റ് ലാ​ബ് സീ​സ​ണ്‍ ര​ണ്ട് ഏ​ക​ദി​ന ശി​ല്‍പ​ശാ​ല ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബോ​യ്സ് വി​ഭാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ജി.​ജി.​ഐ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ ഒ​രു ഡ​സ​നോ​ളം ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 250ല​ധി​കം ഇ​ന്ത്യ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്‍പ​ശാ​ല​യി​ല്‍ സ​ർ​ഗാ​ത്മ​ക​വും വൈ​ജ്ഞാ​നി​ക​വു​മാ​യ ക​ഴി​വു​ക​ളും ജീ​വി​ത നൈ​പു​ണ്യ​വും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള നാ​ല് സെ​ഷ​നു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി.​ജി.​ഐ പ്ര​സി​ഡ​ന്റ് ഹ​സ​ന്‍ ചെ​റൂ​പ്പ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ട്ര​ഷ​റ​ര്‍ ഇ​ബ്രാ​ഹിം ശം​നാ​ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

'സ​മ​ഗ്ര മി​ക​വ്' ഊ​ന്നി​യു​ള്ള മു​ഴു​ദി​ന ശി​ല്‍പ​ശാ​ല​യി​ല്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം മു​ഖ്യാ​തി​ഥി​യും ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ സി.​ഇ.​ഒ​യും സൗ​ദി ഇ​ന്ത്യ​ന്‍ ഹെ​ല്‍ത്ത്‌ കെ​യ​ര്‍ ഫോ​റം പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​അ​ഷ്‌​റ​ഫ് അ​മീ​റും ഇ​ഫ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നീ​യ​റി​ങ് ഡീ​ന്‍ ഡോ. ​അ​കീ​ല സ​രി​റെ​റ്റെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളു​മാ​യി​രി​ക്കും. ഇ​ന്ത്യ​ൻ കോ​ണ്‍സ​ല്‍മാ​രാ​യ ഹം​ന മ​റി​യം, മു​ഹ​മ്മ​ദ് ഹാ​ഷിം, മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ജ​ലീ​ല്‍, അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ജം​ഷി​ത് അ​ഹ്‌​മ​ദ്, ജി.​ജി.​ഐ മു​ന്‍ പ്ര​സി​ഡ​ന്റ് ഡോ. ​ഇ​സ്മാ​യി​ല്‍ മ​രു​തേ​രി, ക​വി​യും ചി​ത്ര​കാ​ര​നു​മാ​യ അ​രു​വി മോ​ങ്ങം, ടെ​ലി​ഫി​ലിം, നാ​ട​ക സം​വി​ധാ​യ​ക​ന്‍ മു​ഹ്സി​ന്‍ കാ​ളി​കാ​വ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. ഡോ. ​സെ​യ്ന്‍ ബാ​ഫ​ഖീ​ഹ് (ഇ​ഫ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി), കാ​സിം സ​യ്യി​ദ് ഇ​സ്മാ​യി​ല്‍ (ന്യൂ ​അ​ല്‍വു​റൂ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ള്‍) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റൊ​ബോ​ട്ടി​ക്‌​സ്, നി​ര്‍മി​ത ബു​ദ്ധി തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച പ​ഠ​ന​ക്ലാ​സും ഡെ​മോ​ൺ​സ്ട്രേ​ഷ​നും പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

സ​മാ​പ​ന ച​ട​ങ്ങി​ല്‍ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഡോ. ​പ്രി​ന്‍സ് സി​യാ​വു​ല്‍ ഹ​സ​ന്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മു​സ​ഫ​ര്‍ ഹ​സ​ന്‍, സ​ക്ക​രി​യാ ബി​ലാ​ദി, ജി.​ജി.​ഐ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് പ്ര​സി​ഡ​ന്റ് ആ​ലു​ങ്ങ​ല്‍ മു​ഹ​മ്മ​ദ്, ജി​ദ്ദ നാ​ഷ​ന​ല്‍ ആ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി. ​മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshopGoodwill Global Initiate
News Summary - Goodwill Global Initiate Talent Lab Season Two workshop tomorrow
Next Story