ഗുഡ്ഹോപ് ഇവൻറ്സ് ഇന്ത്യന്‍ കള്‍ചറല്‍ നൈറ്റ്; ദ്വിദിന മെഗാ ഷോ അടുത്തയാഴ്ച
text_fieldsഗുഡ്ഹോപ് ഇവൻറ്സ് ഭാരവാഹികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: ഗുഡ്ഹോപ് ഇവൻറ്സ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ നൈറ്റ് ദ്വിദിന മെഗാ ഷോകൾ ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ വിപുലമായ പരിപാടികളോടെ ജിദ്ദയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉസ്ഫാനിലെ ഇക്വസ്ട്രിയന്‍ സ്റ്റേഡിയത്തിലാണ് പരിപാടി. സൗദി ജനറല്‍ എന്റര്ടെയ്ൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന പരിപാടി പാസുകള്‍ മൂലം നിയന്ത്രിക്കും.
ഫെബ്രുവരി രണ്ടിന് രാത്രി ഒമ്പതിന് സൗത്ത് ഇന്ത്യന്‍ നൈറ്റില്‍ സിനിമ നടൻ ദിലീപ്, ഗായകന് എം.ജി. ശ്രീകുമാര്‍, നാദിര്‍ ഷാ, കോട്ടയം നസീര്‍, രഞ്ജിനി ജോസ്, അമൃത സുരേഷ്, ഫാസില ബാനു, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവർ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. ഫെബ്രുവരി മൂന്നിന് രാത്രി ഒമ്പതിന് ബോളിവുഡ് നൈറ്റിൽ പ്രഗല്ഭ ഗായകർ കുമാര്‍ സാനു, ഗായിക രചന ചോപ്ര എന്നിവര്‍ നയിക്കുന്ന സംഗീതമേളയും വൈവിധ്യമാര്‍ന്ന മറ്റ് കലാപരിപാടികളും അരങ്ങേറും.
കലാസ്വാദകർക്ക് ആനന്ദകരമായ രീതിയിൽ പരിപാടികൾ ആസ്വദിക്കാനായി അന്താരാഷ്ട്ര നിലവാരത്തിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്. മികവുറ്റ സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വി.വി.ഐ.പി പ്രവേശന പാസുകൾ എടുക്കുന്നവർക്ക് പ്രത്യേകം വാഹന പാർക്കിങ്ങും ഭക്ഷണവും ഒരുക്കുന്നുണ്ട്. മെഗാ ഷോകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0598810100, 0537785196, 0559832530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു. ഗുഡ്ഹോപ് ഇവൻറ്സ് ചെയര്മാന് എൻജി. ജുനൈസ് ബാബു, സംഘാടക സമിതി അംഗങ്ങളായ ഹിഫ്സുറഹ്മാൻ, ഹസ്സൻ കൊണ്ടോട്ടി, ഉണ്ണി തെക്കേടത്ത്, റാഫി ബീമാപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.