അലിഫ് സ്കൂളിൽ 'ഗുഡ് ബൈ കിൻറർഗാർട്ടൻ'
text_fieldsഅലിഫ് ഇൻറർനാഷനൽ സ്കൂളിൽ 12ാമത് ‘ഗുഡ് ബൈ കിൻറർഗാർട്ടൻ’ പരിപാടിയിൽനിന്ന്
അലിഫ് സ്കൂളിൽ 'ഗുഡ് ബൈ കിൻറർഗാർട്ടൻ'റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂളിൽ 12ാമത് 'ഗുഡ് ബൈ കിൻറർഗാർട്ടൻ' സമുചിതമായി നടന്നു. അലിഫ് സ്ഥാപനങ്ങളുടെ റിയാദ് സി.ഇ.ഒ ഡോ. ഖാലിദ് അൽസീർ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടന്നിട്ടും ഓൺലൈൻ വഴി വിദ്യാർഥികളെ മികവുറ്റ രീതിയിൽ പരിശീലിപ്പിച്ച അധ്യാപകരെ അദ്ദേഹം പ്രകീർത്തിച്ചു.
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിക്കാൻ കോവിഡ് കാലത്തും വിദ്യാർഥികൾക്ക് അവസരമൊരുക്കാൻ അലിഫ് സ്കൂളിന് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അനുഭവങ്ങളിലേക്ക് ചുവട് വെക്കുന്ന വിദ്യാർഥികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. ഔദ്യോഗിക പാഠഭാഗങ്ങൾക്ക് പുറമെ അനവധി ലൈഫ് സ്കിൽസ് കൂടി ആർജിച്ചാണ് പിഞ്ചു വിദ്യാർഥികൾ കെ.ജി തലം പൂർത്തീകരിക്കുന്നതെന്ന് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ പറഞ്ഞു.
ഇ-ലേണിങ് പ്ലാറ്റുഫോമുകളെ സക്രിയമായി ഉപയോഗിക്കുന്നതിൽ അധ്യാപകർക്ക് പുറമെ രക്ഷിതാക്കളും ഏറെ സഹായ സഹകരണങ്ങൾ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കെ.ജി തലം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ലുഖ്മാൻ പാഴൂർ (അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടിവ് ഡയറക്ടർ), ഇബ്രാഹിം സുബ്ഹാൻ, മുജീബ് റഹ്മാൻ കാലടി, റഫീഖ് മലയിൽ, ആയിഷ ബാനു, നസ്ലി ഷീറാസ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സോളോ ഡാൻസ്, കപ്പ്ൾ ഡാൻസ്, ഫാൻസി ഡ്രസ്, ആക്ഷൻ സോങ് എന്നിവക്ക് പുറമെ വ്യത്യസ്ത ഭാഷകളിൽ ഗാനാലാപനവും നടന്നു. കെ.ജി കോഒാഡിനേറ്റർ ലെജില ലോഡ്സൺ, സുന്ദുസ് സാബിർ, ഫിദ്ര അലി, സുമയ്യ, ജുമൈല ബഷീർ, അലി ബുഖാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിഡിയ, ഇഖ്റ ഫാത്തിമ എന്നിവർ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

