കൗതുകക്കാഴ്ചയായി ജീസാൻ ബിൻ സാലിം
text_fieldsറിയാദ്: ജനാദിരിയയിലെത്തുന്ന ആളുകളിൽ കൗതുകമുണ്ടാക്കാൻ ജീസാൻ ബിൻ സാലിം അൽ അബ്ദലി എന്ന ജീസാനുകാരനുമുണ്ട്. പാറക്കല്ല് ഉപയോഗിച്ച് വിവിതരം കരകൗശല വസ്തുക്കളുണ്ടാക്കി സന്ദർശകരെ വിസ്മയിപ്പിക്കുകയാണ് ഇയാൾ. ജനാദിരിയ ഗ്രാമത്തിെൻറ ഒരു മൂലയിലിരുന്നാണ് ഇയാൾ വിസ്മയം തീർക്കുന്നത്. പാറ കൊണ്ട് വിവിധ ഇനം ആകർഷമായ വസ്തുക്കൾ ഉണ്ടാകുേമ്പാൾ മറഞ്ഞുപോയി കൊണ്ടിരിക്കുന്ന പുരാതന തൊഴിലും സംസ്കാരവുമാണ് ജനാദിരിയയിലെത്തുന്ന സന്ദർശകരിൽ പുനർജനിപ്പിക്കുന്നത്. പല വലിപ്പത്തിലുള്ള വിവിധ ഇനം പാത്രങ്ങളും ആകർഷകമായ വസ്തുക്കളും ഇതിലുണ്ട്. 32 വർഷമായി അബ്ദലി കൊത്തുപണിയിലുടെ വിവിധ വസ്തുക്കൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. പണ്ട് കാലം മുതലെ പാറകല്ല് ഉപയോഗിച്ചുള്ള കൊത്തുപണികൾക്ക് പേര് കേട്ട സ്ഥലമാണ് ജിസാൻ മേഖല. ആരിദ പ്രദേശത്തെ മലകളിലെ പാറക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിലേറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ‘ജബാൽ ഖൈസ്’ മലയിലെ കല്ലുകളുമാണ്. പാറക്കല്ലുകൾ ആകർഷകമായി കൊത്തിയെടുക്കാൻ നൈപുണ്യം നേടിയ നിരവധി പേർ ഇപ്പോഴും ജിസാനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
