നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്മത്ത് അഷ്റഫിന്
text_fieldsറഹ്മത്ത് അഷ്റഫ്, മുനീർ കണ്ണങ്കര
റിയാദ്: പ്രവാസ ലോകത്തെ മികച്ച ജീവകാരുണ്യ, സാമൂഹിക സേവനങ്ങളെ ആദരിക്കുന്നതിനായി നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ നൽകിവരുന്ന ഈ വർഷത്തെ ‘ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാര’ത്തിന് പ്രമുഖ സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമായ റഹ്മത്ത് അഷ്റഫ് വെള്ളപ്പാടത്തിനെ തെരഞ്ഞെടുത്തു.
കോവിഡ് കാലഘട്ടത്തിലും തുടർന്നുമുള്ള റഹ്മത്ത് അഷ്റഫിന്റെ സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം. റിയാദ് കെ.എം.സി.സി വനിതാ വിങ് പ്രസിഡന്റാണ്.സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകർക്കായി ഈ വർഷം പുതുതായി ഏർപ്പെടുത്തിയ ‘നന്മ ബിസിനസ് ഐക്കൺ പുരസ്കാര’ത്തിന് മുനീർ കണ്ണങ്കര അർഹനായി.
ബിസിനസ് രംഗത്തെ മികവിനോടൊപ്പം കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകി വരുന്ന പിന്തുണയും കണക്കിലെടുത്താണ് പുരസ്കാരം.നന്മയുടെ ആറാം വാർഷികാഘോഷമായ ‘നന്മോത്സവം 2026’ഫെബ്രുവരി ആറിന് റിയാദ് ഷോല മാളിലെ അൽവഫ ഓഡിറ്റോയത്തിൽ ചടങ്ങിൽ പുരസ്കാരം കൈമാറും. സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.അസിൻ വെള്ളില (കലോത്സവ പ്രതിഭ), അസ്ന നിസ്സാം (പട്ടുറുമാൽ സീസൺ 12 വിന്നർ, ഫ്ലവർസ് ടോപ്പ് സിംഗർ ഫൈനലിസ്റ്റ്), അഷ്ഫിയ അൻവർ (ശിവഗിരി മഹാസമ്മേളനത്തിലൂടെ ശ്രദ്ധേയയായ ഗായിക) എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കും.വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബൃഹത്തായ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ സുലൈമാനിയ അമീർ സുൽത്താൻ കാർഡിയാക്ക് സെന്ററിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

