ഗുഡ് കെയർ കാർഗോ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഗുഡ് കെയർ കാർഗോ ആൻഡ് കൊറിയർ സർവിസിന്റെ സൗദിയിലെ ആദ്യശാഖ ജിദ്ദയിൽ
ചെയർമാൻ അഹമ്മദ് അൽ സഹ്റാനി ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പ്രശസ്തരായ ഗുഡ് കെയർ കാർഗോ ആൻഡ് കൊറിയർ സർവിസിെന്റ പുതിയ ശാഖ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. ശറഫിയ്യയിൽ മുഗൾ റസ്റ്റാറൻറിന് സമീപത്താണ് സൗദിയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിച്ചത്. ഗ്രൂപ് സൗദി ചെയർമാൻ അഹമ്മദ് അൽ സഹ്റാനി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് പ്രതിനിധികളായ സത്താർ കൊടുവള്ളി, സജീർ, മുഹമ്മദ് റിൻഷാദ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഒരു കിലോ സാധനം നാട്ടിലയക്കാന്‍ 7.25 റിയാല്‍ മാത്രമാണ് ചാർജ് ഈടാക്കുന്നതെന്നും വിമാനം വഴിയുള്ള കാർഗോകൾ 10 ദിവസത്തിനകം വീടുകളിലെത്തിക്കുമെന്നും ഓഫറുകൾ നിശ്ചിത കാലത്തേക്ക് മാത്രമാണെന്നും മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

