Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗോള്‍ഡന്‍ ഗിഫ്റ്റ്...

ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ്

text_fields
bookmark_border
golden gift malabar gold
cancel

റി​യാ​ദ്​: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്, ഉ​ത്സ​വ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്' ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​റ​പ്പാ​യും സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണ്​ ഓ​ഫ​ർ. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് മൈ​ന്‍, ഇ​റ, പ്ര​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്രി​യ​പ്പെ​ട്ട നി​ര​വ​ധി ഉ​പ ബ്രാ​ന്‍ഡു​ക​ളി​ലാ​യി സ്വ​ര്‍ണം വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മ​നോ​ഹ​ര​ങ്ങ​ളാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ, തെ​ക്കു​കി​ഴ​​ക്ക്​ ഏ​ഷ്യ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ലും മാ​ര്‍ച്ച് 30 മു​ത​ല്‍ ഏ​പ്രി​ല്‍ 23 വ​രെ ഓ​ഫ​ര്‍ ല​ഭ്യ​മാ​യി​രി​ക്കും.

5,500 സൗ​ദി റി​യാ​ലി​ന്​ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി നേ​ടാം. 3,500 സൗ​ദി റി​യാ​ലി​ന്​ വാ​ങ്ങു​മ്പോ​ൾ അ​ര ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി നേ​ടാം. ഉ​ത്സ​വ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കു​ന്ന പ്ര​ത്യേ​ക ആ​ഭ​ര​ണ ശേ​ഖ​ര​ത്തി​ൽ ആ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​നു​ക​ളാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. 22 കാ​ര​റ്റ് സ്വ​ര്‍ണം, വ​ജ്ര​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍, മൈ​ന്‍, ഇ​റ, പ്ര​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍ തു​ട​ങ്ങി​യ ഉ​പ​ബ്രാ​ന്‍ഡു​ക​ളു​ടെ വി​ശാ​ല​മാ​യ ശ്രേ​ണി​ക​ളി​ല്‍ പ്ര​ത്യേ​ക ഡി​സൈ​നു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

സ​മ​കാ​ലി​ക ഫാ​ഷ​നി​ല്‍ രൂ​പ​ക​ൽ​പ​ന ചെ​യ്ത മ​നോ​ഹ​ര​മാ​യ ഡി​സൈ​നു​ക​ളും 18 കാ​ര​റ്റ് സ്വ​ർ​ണ വി​ഭാ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി എ​ട്ടു ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ പ​ണി​ക്കൂ​ലി​യി​ല്ലാ​തെ ല​ഭി​ക്കും. 30 വ​ര്‍ഷം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ് ഓ​ഫ​ര്‍ ബ്രാ​ന്‍ഡി​ന്റെ പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള തെ​ളി​വാ​ണെ​ന്ന് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​റു​ക​ൾ വ​ഴി ഏ​പ്രി​ല്‍ 23 വ​രെ 10 ശ​ത​മാ​നം തു​ക മു​ന്‍കൂ​റാ​യി ന​ല്‍കി സ്വ​ർ​ണ​വി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​ല്‍ നി​ന്ന് പ​രി​ര​ക്ഷ നേ​ടാ​നാ​വും. ഈ ​കാ​ല​യ​ള​വി​ല്‍ സ്വ​ര്‍ണ​വി​ല ഉ​യ​രു​ക​യാ​ണെ​ങ്കി​ല്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ബ്ലോ​ക്ക് ചെ​യ്ത നി​ര​ക്കി​ല്‍ ത​ന്നെ സ്വ​ർ​ണം വാ​ങ്ങാം. നി​ര​ക്ക് കു​റ​യു​ക​യാ​ണെ​ങ്കി​ല്‍, കു​റ​ഞ്ഞ നി​ര​ക്കി​ലും വാ​ങ്ങാം. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 50 ശ​ത​മാ​നം അ​ല്ലെ​ങ്കി​ല്‍ 100 ശ​ത​മാ​നം അ​ഡ്വാ​ന്‍സ് ന​ല്‍കി സ്വ​ർ​ണ വി​ല ​ബ്ലോ​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യും. ഈ ​സൗ​ക​ര്യ​ത്തി​ലൂ​ടെ യ​ഥാ​ക്ര​മം മൂ​ന്നു മാ​സ​വും ആ​റു മാ​സ​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ർ​ണ നി​ര​ക്ക് ബ്ലോ​ക്ക് ചെ​യ്യാ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar goldsaudinews
News Summary - golden gift malabar gold
Next Story