Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണത്തി​െൻറ വിലവ്യത്യാസം ബാധിക്കില്ല: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സി​െൻറ പരിരക്ഷ

text_fields
bookmark_border
10 ശതമാനം തുക മാത്രം മുൻകൂറായി നൽകി സ്വർണനിരക്ക് നവംബർ രണ്ടുവരെ ബ്ലോക്ക് ചെയ്യാൻ അവസരം
സ്വർണത്തി​െൻറ വിലവ്യത്യാസം ബാധിക്കില്ല: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സി​െൻറ പരിരക്ഷ
cancel

റിയാദ്​: സ്വർണനിരക്കിൽ അടിക്കടിയുണ്ടാവുന്ന വ്യതിയാനം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ പരിരക്ഷ ഏർപ്പെടുത്തുന്നു. റേറ്റ് പ്രൊട്ടക്​ഷൻ ഓഫറിലൂടെ മികച്ച നിരക്കിൽ വ്യക്തിഗതാവശ്യത്തിനോ നിക്ഷേപമെന്ന നിലയിലോ സ്വർണം വാങ്ങാനാണ്​ സുവർണാവസരം ഒരുക്കുന്നത്​. ഉപഭോക്താക്കൾക്ക്​ അവരുടെ പ്രിയപ്പെട്ട ആഭരണങ്ങൾക്ക്​ 10 ശതമാനം തുക മുൻകൂറായി നൽകി നവംബർ രണ്ട്​ വരെ സ്വർണനിരക്ക് ബ്ലോക്ക് ചെയ്യാനും അതിലൂടെ ഈ കാലയളവിൽ സ്വർണ വില വർധിക്കുന്നതിൽനിന്ന് സ്വയം പരിരക്ഷ നേടാനും സാധിക്കുന്നു. ഇതനുസരിച്ച് വാങ്ങുന്ന സമയത്ത് സ്വർണനിരക്ക് വർധിച്ചാലും ഉപഭോക്താക്കൾക്ക്​ ബുക്ക് ചെയ്ത നിരക്കിൽതന്നെ സ്വർണാഭരണം സ്വന്തമാക്കാം. അതേസമയം, വാങ്ങുന്ന സമയത്ത് ബുക്ക് ചെയ്ത നിരക്കിനേക്കാൾ സ്വർണവില കുറഞ്ഞാൽ കുറഞ്ഞ നിരക്കിൽതന്നെ സ്വർണാഭരണം വാങ്ങാനും സാധിക്കും.

10,000 സൗദി റിയാൽ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താവിന് ഈ അഡ്വാൻസ്​ ബുക്കിങ്​ ഓഫർ ലഭിക്കാൻ 1000 സൗദി റിയാൽ മുൻകൂറായി നൽകിയാൽ മതി. ഈ ഓഫർ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സി​െൻറ ഗൾഫിലെയും മറ്റ ഏഷ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഔട്ട്​ലെറ്റുകളിൽ സെപ്റ്റംബർ 15 മുതൽ നവംബർ രണ്ട്​ വരെ ലഭ്യമായിരിക്കും. വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽ കണ്ട് ഉപഭോക്താക്കൾക്ക്​ മികച്ച ഗോൾഡ്​ റേറ്റിൽ ആഭരണങ്ങൾ വാങ്ങാനുള്ള അതുല്യമായ അവസരമാണിതെന്ന് മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. മൊത്തം തുകയുടെ 50 ശതമാനം മുൻകൂറായി നൽകി 90 ദിവസത്തേക്കും 100 ശതമാനം തുക മൂൻകൂറായി നൽകി 180 ദിവസത്തേക്കും സ്വർണനിരക്കിൽ പരിരക്ഷ നേടാൻ കഴിയുന്ന വിപുലമായ ഓപ്ഷനുകളും മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സി​െൻറ എല്ലാ ഷോറൂമുകളിലും വർഷം മുഴുവനും ലഭ്യമാകുമെന്നും ഷംലാൽ അഹമ്മദ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story