Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ണ്ണൂ​രി​ലേ​ക്ക്...

ക​ണ്ണൂ​രി​ലേ​ക്ക് ഗോ​എ​യ​ര്‍ ഇ​ന്നു മു​ത​ൽ

text_fields
bookmark_border
ക​ണ്ണൂ​രി​ലേ​ക്ക് ഗോ​എ​യ​ര്‍ ഇ​ന്നു മു​ത​ൽ
cancel

ദ​മ്മാം: ദ​മ്മാ​മി​ല്‍നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ഗോ​എ​യ​ര്‍ വ്യാ​ഴാ​ഴ്​​ച മു​ത​ൽ സ​ര്‍വി​സ് ആ​രം​ഭി​ക്കും. ആ​ദ്യ​മാ​യാ​ണ് ദ​മ്മാ​മി​ല്‍നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക് ഒ​രു​വി​മാ​ന​ക്ക​മ്പ​നി സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. കു​റ​ഞ്ഞ നി​ര​ക്കി​ലും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളോ​ടും കൂ​ടി​യു​മാ​ണ് ഗോ ​എ​യ​ര്‍ സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ സൗ​ദി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ വ​ട​ക്ക​ന്‍ മ​ല​ബാ​റു​കാ​രു​ടെ സ്വ​പ്‌​ന​മാ​ണ്​ പൂ​വ​ണി​യു​ന്ന​ത്.


ഒ​രു വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഗോ ​എ​യ​ര്‍ ദ​മ്മാ​മി​ല്‍നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക് നേ​രി​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ 6.55ന് ​ക​ണ്ണൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ദ്യ വി​മാ​നം 8.55ന് ​ദ​മ്മാ​മി​ല്‍ എ​ത്തും. തി​രി​ച്ച് 9.55 ന് ​ക​ണ്ണൂ​രി​ലേ​ക്കും പ​റ​ക്കു​മെ​ന്ന്​​ ഗോ ​എ​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജ​ലീ​ല്‍ ഖാ​ലി​ദ് പ​റ​ഞ്ഞു. 499 റി​യാ​ലി​ന് വ​ണ്‍വേ​യും 999 റി​യാ​ലി​ന് ടൂ​വേ സ​ര്‍വി​സും ക​മ്പ​നി ഓ​ഫ​ര്‍ ചെ​യ്യു​ന്നു​ണ്ട്. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ സീ​സ​ണി​ലും നി​ര​ക്കി​ള​വ് ല​ഭ്യ​മാ​കും. സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ച്ച വ്യാ​ജ വാ​ര്‍ത്ത​ക​ളെ അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ചു. കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കി​ട്ടി​യ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള തി​ര​ക്കി​ലാ​ണ് ദ​മ്മാ​മി​ലെ ക​ണ്ണൂ​രു​കാ​ര്‍. പ​ല​രും ആ​ദ്യ യാ​ത്ര​യി​ല്‍ത​ന്നെ നാ​ട്ടി​ലെ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsGo Air
News Summary - go air-saudi-gulf news
Next Story