ജി.എം.എഫ് സൗദി ദേശീയദിനാഘോഷം
text_fieldsജി.എം.എഫ് സംഘടിപ്പിച്ച ദേശീയദിനാഘോഷ പരിപാടി
ജി.എം.എഫ് സൗദി ദേശീയദിനാഘോഷം
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷനും (ജി.എം.എഫ്) നെസ്റ്റോ ഹൈപ്പർ മാർക്കറ്റും സംയുക്തമായി സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനം ആഘോഷിച്ചു. ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഉദ്ഘാടനം ഫെഡറേഷൻ ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് നിർവഹിച്ചു. നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജർ മുസ്തഫ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം ആർത്തിയിൽ, സൗദി നാഷനൽ കമ്മിറ്റി ട്രഷറർ ഹരികൃഷ്ണൻ, ഷാജഹാൻ, ഷിജു, സത്താർ മാവൂർ, നാസർ കല്ലറ, വിജൻ നെയ്യാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് റിയാദിലെ കലാ കൂട്ടായ്മയായ ഉണർവിലെ കലാകാരന്മാരുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു. സെൻട്രൽ കമ്മിറ്റി ട്രഷറർ ഷാൻ നന്ദി പറഞ്ഞു.