മരുഭൂമിയിലെ ഇടയകേന്ദ്രങ്ങളിൽ ജി.എം.എഫ് റമദാൻ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു
text_fieldsമരുഭൂമിയിലെ ഇടയകേന്ദ്രങ്ങളിൽ റമദാൻ കിറ്റ് വിതരണത്തിനായി പോകുന്ന ജി.എം.എഫ് പ്രവർത്തകർ
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) സംഘടിപ്പിക്കുന്ന റമദാനിലെ കിറ്റ് വിതരണത്തിന് തുടക്കംകുറിച്ചു. റിയാദ് ജനാദരിയയിലെ മരുഭൂമിയിൽ 40 കിലോമീറ്റർ ഉൾഭാഗത്തായി കഴിയുന്ന ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുന്ന ഇടയന്മാർക്ക് വാഹനങ്ങളിൽ കിറ്റുകളെത്തിച്ചു.
കൊടും തണുപ്പത്ത് മരുഭൂമിക്കുള്ളിൽ കൂടാരങ്ങളിൽ താമസിക്കുന്ന ഇടയന്മാരെ നേരിൽകണ്ട് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നന്മയുടെ റമദാൻ സന്ദേശങ്ങളുമായാണ് പ്രവർത്തകരെത്തിയത്.
ഫെഡറേഷൻ സൗദി നാഷനൽ കമ്മിറ്റിയുടെയും റിയാദ് സെൻട്രൽ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. ഹരികൃഷ്ണൻ, നാഷനൽ കമ്മിറ്റി ജീവകാരുണ്യ കൺവീനർ നവാസ് കണ്ണൂർ, വനിത കമ്മിറ്റി അംഗങ്ങളായ കമറുബാനു ടീച്ചർ, ഹിബ സലാം, മുന്ന അയ്യൂബ്, അബ്ദുസ്സലാം, നസീർ കുന്നിൽ, സുബൈർ കുമ്മിൾ, ഷാജഹാൻ കാഞ്ഞിരപ്പള്ളി, നിഷാദ് കാഞ്ഞിരപ്പള്ളി, റഷീദ് ചിലങ്ക, വഹാബ്, ഇബ്രാഹിം, ജമാൽ ദാരിമി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. വരുംദിവസങ്ങളിൽ അർഹതപ്പെട്ട വ്യക്തികളെ നേരിട്ടുകണ്ട് കിറ്റുകൾ എത്തിക്കുമെന്നും ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

