Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാ​ന​ച​ക്ര​വ​ർ​ത്തി...

ഗാ​ന​ച​ക്ര​വ​ർ​ത്തി മു​ഹ​മ്മ​ദ് റാ​ഫി​ക്ക് സം​ഗീ​താ​ർ​ച്ച​ന​യേ​കി ജി.​എം.​എ​ഫ്​

text_fields
bookmark_border
ഗാ​ന​ച​ക്ര​വ​ർ​ത്തി മു​ഹ​മ്മ​ദ് റാ​ഫി​ക്ക് സം​ഗീ​താ​ർ​ച്ച​ന​യേ​കി ജി.​എം.​എ​ഫ്​
cancel
camera_alt

ഗൾഫ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച മുഹമ്മദ് റാഫി സംഗീത പരിപാടിയിൽനിന്ന്

റി​യാ​ദ്: ഇ​ന്ത്യ​ൻ ഗാ​ന​ച​ക്ര​വ​ർ​ത്തി മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ 46-ാം ഓ​ർ​മ​ദി​നം ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) ആ​ച​രി​ച്ചു. റി​യാ​ദ് മ​ല​സി​ലെ ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ഗാ​യ​ക​ൻ റ​ഹീം ഉ​പ്പ​ള സ​ദ​സി​നെ സം​ഗീ​ത​സാ​ഗ​ര​ത്തി​ലാ​ഴ്ത്തി.

മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സം​ഗീ​ത​വി​രു​ന്നി​ൽ റ​ഹീം ഉ​പ്പ​ള​യു​ടെ മ​ധു​ര​മൂ​റു​ന്ന ആ​ലാ​പ​നം സ​ദ​സ്സി​ലു​ണ്ടാ​യി​രു​ന്ന സം​ഗീ​താ​സ്വാ​ദ​ക​രെ ആ​ക​ർ​ഷി​ച്ചു. റി​യാ​ദി​ലെ മ​ല​യാ​ളി​ക​ളും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഗീ​ത​പ്രേ​മി​ക​ളും അ​ദ്ദേ​ഹ​ത്തെ ‘മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ മ​ധു​ര​ശ​ബ്​​ദ​ത്തി​െൻറ ഉ​ട​മ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​െൻറ തെ​ളി​വാ​യി ഓ​രോ ഗാ​ന​വും പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ ജി.​സി.​സി ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ഫ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ദ്രീ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഹി​ന്ദി അ​വ​താ​ര​ക​നാ​യ വ​ക്കാ​ർ, മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ജീ​വി​ത​വും സം​ഗീ​ത​യാ​ത്ര​യും ഓ​രോ ഗാ​ന​ത്തി​നി​ട​യി​ലും മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ചു. നൗ​ഫ​ൽ വ​ട​ക​ര ഏ​കോ​പ​നം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷാ​ജി മ​ഠ​ത്തി​ൽ, പ്ര​മു​ഖ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ബി​ജു പ​ത്ത​നം​തി​ട്ട, ഉ​ണ്ണി കൊ​ല്ലം, അ​ശ്റ​ഫ് ചേ​ലാ​മ്പ്ര, സ​ലിം മാ​ഹി, സി​ദ്ദീ​ഖ് മ​ല​സ് മ​ജ്​​ലി​സ് എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഗീ​താ​സ്വാ​ദ​ക​ർ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്ത ഈ ​സം​ഗീ​ത​സ​ന്ധ്യ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMohammed Rafimusical tributeGMF
News Summary - ഗാ​ന​ച​ക്ര​വ​ർ​ത്തി മു​ഹ​മ്മ​ദ് റാ​ഫി​ക്ക് സം​ഗീ​താ​ർ​ച്ച​ന​യേ​കി ജി.​എം.​എ​ഫ്​
Next Story