റിയാദിൽ ആവേശമായി ജി.എം.എഫ് ഓണാഘോഷം
text_fieldsഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് ദിറാബിൽ സംഘടിപ്പിച്ച ഓണാഘോഷം
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് ദിറാബിൽ സംഘടിപ്പിച്ച ഓണാഘോഷം ആവേശഭരിതമായി. ടെൻസി പൂക്കളമിട്ടതോടെ തുടക്കമായ പരിപാടിയിൽ ചെണ്ടമേളം, ഉണ്ണി കൊല്ലം അണിഞ്ഞൊരുങ്ങിയ മഹാബലി, കലാ-കായിക മത്സരങ്ങൾ, ഓണസദ്യ, തിരുവാതിര, നാടോടിനൃത്തം, വടംവലി എന്നിവ അരങ്ങേറി. സജീർ ചിതറ, റിയാസ് പാലക്കാട്, സക്കീർ ഹുസൈൻ എന്നിവർ അത്തപ്പൂക്കള മത്സരത്തിന് നേതൃത്വം നൽകി.
സാംസ്കാരിക സമ്മേളനത്തിൽ വ്യവസായി ഡോ. ഇദ്രീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സൗദി പൗരൻ അബ്ദുൽ അസീസ് മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. റാഫി പാങ്ങോട്, ഇജാസ്, സജീർ പെരുംകുളം, അബ്ദുൽ അസീസ് പവിത്ര, ഹരികൃഷ്ണൻ, അഫ്സൽ കണ്ണൂർ, സുബൈർ കുമ്മിൾ, ടോംസി മാത്യു, റൂബി ടോം, സജ്ന സജീർ, റിഷാന അഫ്സൽ, റിനു ഇജാസ്, നസീർ കുന്നിൽ, മുന്ന അയ്യൂബ്, അനിത്രി, വാപ്പു, റഷീദ് ചിലങ്ക, അൻസി, നബീൽ, ആലിയ, അജ്മൽ, അഷ്കർ അൻസാരി, നിസാം, ഇഖ്ബാൽ, ബിനോയ്, റീന സുബൈർ, നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഡിജെയും ഗാനമേളയും നടന്നു.
കേരളത്തിലെ 14 ജില്ലകളിലെയും ദുരിതമനുഭവിക്കുന്നവർക്ക് ഓണസമ്മാനങ്ങൾ കൈമാറിയതായി ജി.എം.എഫ് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും, അൽഷിഫ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗദിയിൽ മെഡിക്കൽ/രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

