‘ജി.എം.എഫ് -മാവേലി സംഗീത സന്ധ്യ’ ശ്രദ്ധേയമായി; ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിക്ക് വരവേൽപ്പ്
text_fieldsഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘മാവേലി സംഗീത സന്ധ്യ’ വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി. റിയാദ് ഷോല മാളിൽ വൈകീട്ട് ആറോടെ ആരംഭിച്ച ചടങ്ങിന് ഗാനമേളയോടെയാണ് തുടക്കമായത്. തുടർന്ന് നൃത്തപരിപാടികളും അരങ്ങേറി. ഗിറ്റാർ വായനയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സാറ്റുലിൻ ലിൻസു സന്തോഷിെൻറ പ്രകടനവും കാണികളുടെ മനംകവർന്നു. തുടര്ന്ന് ചെണ്ടമേളത്തിെൻറ അകമ്പടിയോടെ വേദിയിലെത്തിയ മഹാബലിയെ എല്ലാവരും ചേർന്ന് ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
നിഷാദ് സുൽത്താൻ, സജിന നിഷാദ്, ദിൽറുബ നിഷാദ് എന്നിവരടങ്ങുന്ന ‘പാട്ടു ഫാമിലി’യും റിയാലിറ്റി ഷോ താരം ഷിഹാബ് ഷായും ചേർന്ന് മൂന്നര മണിക്കൂറിലധികം നീണ്ട ഗാനവിരുന്ന് ഒരുക്കി. സാംസ്കാരിക സമ്മേളനത്തിൽ ജി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. അമേരിക്കൻ എംബസി ഉദ്യോഗസ്ഥ കവിത നായർ പരിപാടി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ കുമരനല്ലൂർ സ്വാഗതം ആശ്വംസിച്ചു. ‘ഡോ. എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്രസേവാ പുരസ്കാരം’ നേടിയ ജി.എം.എഫ് ജി.സി.സി ചെയർമാൻ റാഫി പാങ്ങോടിനെ ചടങ്ങിൽ ആദരിച്ചു. ഗാനമേള അവതരിപ്പിച്ച പാട്ടു ഫാമിലിയിലെ നിഷാദ് സുൽത്താനും കുടുംബത്തിനും സംഘടനയുടെ പ്രത്യേക ആദരം നൽകി. അഫ്സൽ കണ്ണൂർ, സജീർ പെരുങ്കുളം, സജീർ ചിതറ, ഇജാസ്, സനൽ കുമാർ, സുബൈർ കുമ്മിൾ, ടോം ചാമക്കാലായിൽ, നസീർ കുന്നിൽ, ഉണ്ണി കൊല്ലം, മുന്ന അയ്യൂബ്, അഷറഫ് ചേലാമ്പ്ര, ഷാജഹാൻ കാഞ്ഞിരപ്പള്ളി, അബ്ദുൽ അസീസ് പവിത്ര, റൂബി ടോം, ഷാനവാസ്, അഷ്കർ, നിസാം, ഫൈസൽ, ജാഫർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
‘ഡോ. എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്രസേവാ പുരസ്കാരം’ നേടിയ റാഫി പാങ്ങോടിനെ ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

