ശൈത്യകാലാഘോഷമായി ജി.എം.എഫ് ബാർബിക്യൂ നൈറ്റും ഗസൽ നൈറ്റും
text_fieldsഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ബാർബിക്യൂ നൈറ്റിൽ ചെയർമാൻ
റാഫി പാങ്ങോട് സംസാരിക്കുന്നു
tറിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ശൈത്യകാല കുടുംബ സംഗമമായി ‘ബാർബിക്യൂ നൈറ്റും ഗസൽ നൈറ്റും’ റിയാദ് അസീസിയ ഇസ്തിറാഹയിൽ നടന്നു. വൈകീട്ട് അഞ്ച് മുതൽ ആഘോഷത്തിന് തുടക്കമായി. നൂറുകണക്കിന് കുടുംബാംഗങ്ങൾ ഒത്തുചേർന്നു. സംഗീതവിരുന്ന്, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി. ജി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി എല്ലാവർഷവും നടത്തിവരാറുള്ള ശൈത്യകാല ബാർബിക്യൂ നൈറ്റിനും ഗസൽ നൈറ്റിനും ഇത്തവണ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ നേതൃത്വം വഹിച്ചു.
ഈ വർഷത്തെ മെമ്പർഷിപ്പ് കാമ്പയിൻ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും ജി.സി.സി രാജ്യങ്ങളിലും കേരളത്തിലും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനത്തെക്കുറിച്ച് ചെയർമാൻ റാഫി പാങ്ങോട് വിവരിച്ചു. ഈ വർഷം റമദാൻ ഒന്നു മുതൽ നടത്തിവരുന്ന ഭക്ഷണകിറ്റ് വിതരണത്തിനെയും ജനകീയ ഇഫ്താറിനെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര സൗദിയിൽ വിവിധ ഭാഗങ്ങളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും നിയമസഹായ പ്രവർത്തനങ്ങളും വിവരിച്ചു.
ജി.സി.സി മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, ഫോർക ചെയർമാൻ റഹ്മാൻ, ജി.എം.എഫ് സൗദി നാഷനൽ സെക്രട്ടറി കെ.പി. ഹരികൃഷ്ണൻ കണ്ണൂർ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടോം ചാമക്കാലൽ, നൗഷാദ് സിറ്റിഫ്ലവർ, തങ്കച്ചൻ വർഗീസ്, റഷീദ് ചിലങ്ക, നവാസ് കണ്ണൂർ, മുന്ന അയ്യൂബ്, സുഹ്റ, സിയാദ്, സജീർ ചിതറ, അഷ്റഫ് ചേലാമ്പ്ര, റഷീദ്, നസീർ കുന്നിൽ, കലാഭവൻ ഷാരോൺ, ഉണ്ണികൃഷ്ണൻ കൊല്ലം എന്നിവർ സംസാരിച്ചു.
തങ്കച്ചൻ വർഗീസിന്റെ നേതൃത്വത്തിൽ ഗസൽ നൈറ്റിൽ വഹാബ് ചിലങ്ക, വഹാബ്, സിയാദ്, അഷറഫ്, ഷിജു കോട്ടങ്ങൽ, ഷാജഹാൻ പാണ്ട, നിഷാദ്, റഷീദ് ചിലങ്ക തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. രസകരമായ ചോദ്യോത്തര പരിപാടിക്ക് തങ്കച്ചൻ വർഗീസ് നേതൃത്വം വഹിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ ഷാജഹാൻ കാഞ്ഞിരപ്പള്ളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

