സത്താർ കായംകുളത്തെ ജി.എം.എഫ് അനുസ്മരിച്ചു
text_fieldsഗൾഫ് മലയാളി ഫെഡറേഷൻ സത്താർ കായംകുളം അനുസ്മരണ പരിപാടിയിൽ സലീം ആർത്തിയിൽ സംസാരിക്കുന്നു
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനായിരുന്ന സത്താർ കായംകുളത്തിെൻറ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മലസ് ചെറിസ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി സത്താർ കായംകുളത്തിെൻറ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ഓർമപുതുക്കൽ ആയിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മടത്തിൽ അധ്യക്ഷത വഹിച്ചു. സത്താർ കായംകുളത്തിെൻറ ഓർമകൾ ചെയർമാൻ റാഫി പാങ്ങോട് പങ്കുവെച്ചു. സത്താർ കായംകുളം റിയാദിലെ പൊതുസമൂഹത്തിെൻറ സ്വത്തും മികച്ച സംഘാടകനും ഏത് സമയത്തും ആർക്കും ബന്ധപ്പെടാൻ കഴിഞ്ഞിരുന്ന ജാതി, മത, രാഷ്ട്രീയത്തിനതീതമായി നിലകൊണ്ട വ്യക്തിത്വവുമായിരുന്നെന്ന് റാഫി പറഞ്ഞു.
വിട്ടുപോയപ്പോഴാണ് അദ്ദേഹത്തിന്റെ വില നാം അറിയുന്നതെന്ന് പ്രസിഡൻറ് ഷാജി മഠത്തിൽ അഭിപ്രായപ്പെട്ടു.ഒട്ടനവധി സംഘടനകൾ കെട്ടിപ്പടുക്കാൻ റിയാദിൽ രാപകലില്ലാതെ പ്രവർത്തിച്ച വ്യക്തിത്വമാണ് സത്താർ കായംകുളമെന്ന് മീഡിയ കോഓഡിനേറ്ററും മാധ്യമപ്രവർത്തകനുമായ ജയൻ കൊടുങ്ങല്ലൂർ അനുസ്മരിച്ചു.
ശത്രുവായി കാണുന്നവരെയും സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരെയും പുഞ്ചിരിയോടെ നേരിടുന്ന വ്യക്തിയാണ് സത്താർ കായംകുളം എന്ന് സാമൂഹികപ്രവർത്തകൻ ഡോ. കെ.ആർ. ജയചന്ദ്രൻ അനുസ്മരിച്ചു.
സത്താർ കായംകുളത്തിെൻറ വേർപാടിന് രണ്ടുവർഷം കഴിയുമ്പോഴും ഇന്നും റിയാദിലെ പ്രവാസികളുടെ ഹൃദയത്തിൽ മറക്കാനാവാത്ത മുഖമായി നിൽക്കുന്ന വ്യക്തിയാണെന്നും അഡ്വ. എൽ.കെ. അജിത് കുമാർ അനുസ്മരിച്ചു. സലീം ആർത്തിയിലും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

