ജി.എം.എഫ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsഷാജി മഠത്തില്‍ (പ്രസി), മുസ്തഫ കുമരനെല്ലൂര്‍ (ജന. സെക്ര), സജീര്‍ പെരുംകുളം (ട്രഷ
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന് (ജി.എം.എഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക പൊതുയോഗം മലസ് ചെറീസ് റസ്റ്റാറൻറ് ഹാളില്‍ നടന്നു. ജി.സി.സി ചെയര്മാന് റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു.
പുതിയ പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജി മഠത്തില്‍ (പ്രസി.), മുസ്തഫ കുമരനെല്ലൂര്‍ (ജന.സെക്ര), സജീര്‍ പെരുംകുളം (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. ഡോ. ജയചന്ദ്രന്, ജോസഫ് അതിരുങ്കല്‍, അഡ്വ. അജിത് കുമാര്‍ എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
അഷ്റഫ് ചേലേമ്പ്ര, ഹാഷിം ഇടിഞ്ഞാർ (വൈ. പ്രസി), ഉണ്ണികൃഷ്ണൻ കൊല്ലം, ഉദയൻ ഓച്ചിറ (ജോ. സെക്ര.), സജീർഖാൻ ചിതറ, നൗഷാദ് കിളിമാനൂർ (മീഡിയ കൺ), ടോം ചാമക്കാലയിൽ, സുബൈർ കുമ്മിൾ (കോഓഡിനേറ്റർമാർ), സഫീർ കുളമുട്ടം, നസീർ കുന്നിൽ, ഷാനവാസ് വെമ്പിളി, നിഷാദ് കൂട്ടിക്കൽ (ജീവകാരുണ്യ കൺ), അഷ്കർ അൻസാരി, നിസാം (സ്പോർട്സ് കൺ), കുഞ്ഞുമുഹമ്മദ്, നൗഫൽ പാലക്കാട്, സത്താർ മാവൂർ (പ്രോഗ്രാം കൺ), റാഫി പാങ്ങോട്, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൽ സലിം അർത്തിയിൽ, ഖമറുബാനു ടീച്ചർ (ജി.സി.സി കമ്മിറ്റിയംഗങ്ങൾ), അബ്ദുൽ അസീസ് പവിത്ര, ഹരികൃഷ്ണൻ കണ്ണൂർ, സനിൽകുമാർ, ഷാജഹാൻ പാണ്ട, മജീദ് ചിങ്ങോലി (സൗദി നാഷനൽ കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
നടക്കാനിരിക്കുന്ന വിവിധ പരിപാടികളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും കുടുംബങ്ങളിലേക്ക് അറിവിെൻറ പുതിയ വെളിച്ചം എന്ന വിദ്യാഭ്യാസ പരിപാടികളെയും സംഘടനയുടെ സുരക്ഷാ പദ്ധതികളെയും കുറിച്ച് പ്രസിഡണ്ട് ഷാജി മഠത്തിൽ വിവരിച്ചു.
നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന് സ്വാഗതവും മുസ്തഫ കുമരനെല്ലൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

