ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കി ജി.എം.എഫ്
text_fieldsഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ക്രിസ്മസ്, പുതുവത്സര ആഘോഷപരിപാടിയിൽ ഖമർബാനു ടീച്ചർ സംസാരിക്കുന്നു
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര, ബാർബിക്യു, മ്യൂസിക്കൽ നൈറ്റ് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18ലെ യാ നബി ഇസ്ഥിറാഹയിൽ വൈകിട്ട് ഏഴിന് തുടങ്ങിയ പരിപാടി പുലർച്ച രണ്ടുവരെ നീണ്ടു. കുട്ടികളുടെ ഗാനസന്ധ്യയോടുകൂടി ആരംഭിച്ച പരിപാടിയിൽ സാംസ്കാരിക സമ്മേളനവും, ഡാൻസ് പാർട്ടിയും ഗാനമേളയും ഡി.ജെ പാർട്ടിയും നിറഞ്ഞതായിരുന്നു.
പ്രസിഡൻറ് ഷാജി മഠത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം ശിഫ ക്ലിനിക് എം.ഡി. ഡോ. ഇദ്രീസ് ഉത്ഘാടനം ചെയ്തു. അഡ്വ. എൽ.കെ. അജിത്, ഡോ. കെ.ആർ. ജയചന്ദ്രൻ, സലീം കളക്കര, മജീദ് ചിങ്ങോലി, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൽ അസീസ് പവിത്ര, അഷ്‌റഫ് മൂവാറ്റുപുഴ, ഹരികൃഷ്ണൻ, സുബൈർ കുമ്മിൾ, അഫ്സൽ കണ്ണൂർ, ഖമർബാനു ടീച്ചർ, വിജയൻ നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതവും ട്രഷറർ സജീർ പെരുംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

