ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം പുതിയ ബ്രാഞ്ച് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsജിദ്ദയിൽ പ്രവർത്തനമാരംഭിച്ച ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം ബ്രാഞ്ച് അറബ് ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ താരിഖ് മിസ്‌ക്കസ് ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: ഇന്ത്യയിലും ഗൾഫ് നാടുകളിലുമായി 31 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ പുതിയ ബ്രാഞ്ച് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. സൗദിയിലെ അഞ്ചാമത് ബ്രാഞ്ചാണ് ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ബാഗ്ദാദിയയിൽ ആരംഭിച്ചത്. സൗദിയിൽ റിയാദ്, സുലൈ, ഷിഫ സനാഇയ, ഹയ്യ് അൽ ഫവാസ് എന്നിവിടങ്ങളിലാണ് ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ മറ്റു ബ്രാഞ്ചുകളുള്ളത്.
വിസ സർവീസ്, ടിക്കറ്റിങ്, ടൂർ പാക്കേജുകൾ, ചരിത്ര പ്രദേശങ്ങളിലേക്കുള്ള സന്ദർശനം, ക്രൂയിസ് പാക്കേജുകൾ, പാസ്സ്‌പോർട്ട് സർവീസുകൾ, ഡോക്യൂമെന്റ് അറ്റസ്റ്റേഷൻ, സൗദി വക്കാല, റിക്രൂട്ട്മെന്റുകൾ, ജനറൽ സർവീസുകൾ, ഇൻഷുറൻസ്, ട്രാൻസിലേഷൻ, സൗദി സർക്കാർ സംബന്ധമായതും മറ്റുമുള്ള ഓൺലൈൻ സേവനങ്ങൾ തുടങ്ങി മുഴുവൻ സേവനങ്ങളും ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനത്തിൽ നിന്ന് ലഭ്യമായിരിക്കും.
നാട്ടിൽ നിന്നും ഉംറ നിർവഹിക്കാനെത്തുന്ന വിശ്വാസികൾക്കും സന്ദർശകർക്കും സ്വദേശികൾക്കും പ്രവാസികൾക്കുമെല്ലാം സൗദിയിലെ പ്രധാന ചരിത്രസ്ഥലങ്ങളിലും മറ്റും സന്ദർശനം നടത്താനുള്ള ടൂർ പാക്കേജുകൾ ലഭ്യമാക്കി കൊടുക്കുക എന്നതാണ് തങ്ങളുടെ പ്രഥമ സേവനമെന്ന് മാനേജിങ് ഡയറക്ടർ ഹനീഫ മുള്ളഞ്ചേരി തിരൂർ, ജിദ്ദ ബ്രാഞ്ച് മാനേജർ അബ്ദുൽ മജീദ് കോട്ടീരി എന്നിവർ അറിയിച്ചു. ജിദ്ദയിലെ ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസത്തിൽ നിന്നുള്ള സേവനങ്ങൾക്ക് 0596013430 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അറബ് ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ താരിഖ് മിസ്‌ക്കസ് ജിദ്ദ ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്തു. സൗദി ബിസിനസ് പ്രമുഖൻ ഉസ്മാൻ അൽഅമൂദി, വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകരായ ടി.എം.എ റഊഫ്, സലാഹ് കാരാടൻ, വി.പി മുസ്തഫ, നാസർ വെളിയങ്കോട്, ഇസ്മയിൽ മുണ്ടക്കുളം, ഉബൈദുള്ള തങ്ങൾ, ഹക്കീം പാറക്കൽ, അബ്ദുൾറഹീം ഒതുക്കുങ്ങൽ, അബ്ദുൾറസാഖ് മാസ്റ്റർ, നാണി മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, അഷ്റഫ് മുല്ലപ്പള്ളി, നസീം ജിദ്ദ ക്ലിനിക് എം.ഡി കെ.ടി യൂനുസ്, മാധ്യമപ്രവർത്തകരായ സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി, വഹീദുസ്സമാൻ, സാബിത്ത് സലീം, പി.കെ സിറാജ് തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

