ആഗോള മീലാദ് ടെസ്റ്റ് 2026: പ്രിലിമിനറി പരീക്ഷകൾക്ക് തുടക്കമായി
text_fieldsറിയാദ്: ആർ.എസ്.സി ഗ്ലോബൽ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് എഡിഷൻ മീലാദ് ടെസ്റ്റിന് തുടക്കമായി. ‘വെളിച്ചത്തിെൻറ വേരുകൾ’ എന്ന പ്രമേയത്തിൽ പ്രവാചകെൻറ കുടുംബ പരിസരങ്ങളെ കുറിച്ച് പഠിക്കാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈ ടെസ്റ്റിൽ, ജി.സി.സി രാജ്യങ്ങൾക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റൽ സംവിധാനം വഴി പങ്കാളികളാകാം. വെബ്സൈറ്റ് വഴി ലഭ്യമാക്കുന്ന കണ്ടെൻറുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലി അനുസരിച്ചാണ് പരീക്ഷ നടക്കുന്നത്. ആഗസ്റ്റ് 18 മുതൽ സെപ്തംബർ ഏഴ് വരെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്കായി സെപ്തംബർ 11-നാണ് ഫൈനൽ പരീക്ഷ നടക്കുക.
ഗ്ലോബൽ തലത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും സമ്മാനമായി ലഭിക്കും. സ്റ്റുഡൻറ്സ് വിഭാഗത്തിൽ ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയുമാണ്. പ്രവാചക ജീവിതം ലോകത്തിനു മുഴുവൻ മാതൃകയാണെന്നും, അവിടുത്തെ കുടുംബ പരമ്പരയെയും ചരിത്ര സംഭവങ്ങളെയും സമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്തുകയാണ് മീലാദ് ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ആർ.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ https://rscmeeladtest.com/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +966 50 264 6031, +966 54 712 9992, +966 53 248 2239 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

