ഗ്ലോബൽ മലയാളി ഫെഡറേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഗ്ലോബൽ മലയാളി ഫെഡറേഷൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വയനാട്ടിലെ ആദിവാസി ആയുർവേദ ചികിത്സക റാണി ബായ് സംസാരിക്കുന്നു
റിയാദ്: ഇന്ത്യയുടെ ഏഴാമത് സ്വാതന്ത്ര്യ ദിനം ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) മലസ് പപ്പർ ട്രീ ഫാമിലി റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ദേശീയ ഗാനത്തോട് കൂടി പതാക ഉയർത്തി. സാംസ്കാരിക സമ്മേളനത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം ആത്തിയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷാജി മഠത്തിൽ ആമുഖപ്രഭാഷണം നടത്തി. ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം നിർവഹിച്ചു. സ്വാതന്ത്ര്യദിന സന്ദേശം മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ നൽകി. വയനാട് ആദിവാസി മേഖലയിൽ നിന്ന് വന്ന ആയുർവേദ ചികിത്സകയായ റാണി ബായ് വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂളിലെ വിദ്യാർഥി ഹായാസ് അബ്ദുൽ അസീസ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഹരികൃഷ്ണൻ കണ്ണൂർ, രാജു പാലക്കാട്, വിപിൻ കോഴിക്കോട്, വിജയൻ, നെയ്യാറ്റിൻകര, നാസർ കല്ലറ, ഷിജു, സത്താർ മാവൂർ, അയ്യൂബ്, ഹാഷിം, നൗഷാദ് കിളിമാനൂർ തുടങ്ങിയവർ സംസാരിച്ചു. സനിൽ കുമാർ ഹരിപ്പാട് നന്ദി പറ