ഗ്ലോബൽ ലിറ്റിൽ സ്കോളർ: മാതൃകാ പരീക്ഷയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു
text_fieldsസിജി റിയാദ് ചാപ്റ്റർ ചെയർമാൻ റഷീദലിയും കുടുംബവും ലിറ്റിൽ സ്കോളറിൽ രജിസ്റ്റർ ചെയ്യുന്നു
റിയാദ്: മലർവാടിയും ടീൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ ക്വിസ് മത്സരത്തിെൻറ മാതൃകാ പരീക്ഷയിൽ റിയാദിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. രാവിലെ 6.30 മുതൽ 2.30 വരെയായിരുന്നു പരിപാടി. മത്സരത്തെക്കുറിച്ചും ചോദ്യങ്ങളുടെ സ്വഭാവത്തെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാൻ മത്സരം സഹായകരമായെന്ന് മത്സരാർഥികൾ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ നന്നേ കുറവായിരുന്നുവെന്നും ശ്രദ്ധയിൽപെട്ട കാര്യങ്ങൾ അടുത്ത മത്സരങ്ങൾക്കുമുമ്പ് പരിഹരിക്കുമെന്നും സംഘാടകർ പറഞ്ഞു.
അറിവിെൻറയും തിരിച്ചറിവിെൻറയും ഉത്സവമായ മലർവാടി വിജ്ഞാനോത്സവത്തിെൻറ പുതിയ പതിപ്പാണ് ഗ്ലോബൽ ലിറ്റിൽ സ്കോളർ. ലോകത്തിെൻറ നാനാ ദിക്കിൽനിന്നും മലയാളി കുടുംബങ്ങൾ പങ്കെടുക്കുന്ന പരിപാടിയാണിത്. ഇനിയും പേര് രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്ക് ജനുവരി 20 വരെ സമയം ദീർഘിപ്പിച്ചതായി ലിറ്റിൽ സ്കോളർ വൃത്തങ്ങൾ അറിയിച്ചു. ഗ്ലോബൽതല മത്സരങ്ങൾ ജനുവരി 23ന് ഹൈസ്കൂൾ തലത്തിലും 29ന് യു.പി വിഭാഗത്തിലും 30ന് എൽ.പി വിഭാഗത്തിലും നടക്കുന്നതാണ്. രജിസ്റ്റർ ചെയ്യാൻ www.malarvadi.org എന്ന സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

