ദമ്മാം: ഗ്ലോബൽ കെ.എം.സി.സി പുല്ലാവൂർ കമ്മിറ്റിയുടെ ആദ്യ സംരംഭമായ ആംബുലൻസ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. വാർഡ് മുസ്ലിംലീഗ് പ്രസിഡൻറ് മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന ദലിത് ലീഗ് പ്രസിഡൻറ് യു.സി. രാമൻ, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഹംസ മലയമ്മ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എൻ.എം. ഹുസൈൻ, സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട്, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ കുഞ്ഞിമരക്കാർ മലയമ്മ, സി. ആലിഹാജി വള്ളിക്കാട്, കെ.കെ. മുഹമ്മദ്, കുന്നത്ത് മുഹമ്മദ് ഹാജി, മുഹമ്മദ് ഹാജി പുതിയോട്ടിൽ, കെ.ടി. ഹംസ ഹാജി, കെ.ടി. അബ്ദുറഹ്മാൻ കുട്ടി ഹാജി, മൊയ്തു പീടിക കണ്ടി, നിയാസ്, ആരിഫ് കള്ളൻതോട്, പി.ടി.എ. റഹ്മാൻ, ഹബീബ് കടന്നാളിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ടി.എം. ബഷീർ, പി.വി. അസീസ്, കെ.ടി. അസീസ്, അക്ബർ, ഷുക്കൂർ, അസീസ്, അഷ്റഫ്, റംലി തുടങ്ങിയവർ സംബന്ധിച്ചു.
ഇ.ടി.എം. സാലിം അസ്ഹരി ബാഖവി പ്രാർഥന നടത്തി. കെ.എം.സി.സി ഭാരവാഹികളായ എ.പി. ഹാരിസ്, ബാബു അജ്മാൻ, കെ.പി. സലീം, കെ. ഇർഷാദ്, ഒ.എം. റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. ഗ്ലോബൽ കെ.എം.സി.സി പുല്ലാവൂർ മുഖ്യരക്ഷാധികാരി എം.പി. മൂസഹാജി, ചെയർമാൻ എസ്.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് സലാം കല്ലായി സ്വാഗതവും എ.കെ. കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.