ഗ്ലോബൽ കെ.എം.സി.സി എറണാകുളം ചികിത്സാസഹായം കൈമാറി
text_fieldsഫോർട്ട് കൊച്ചി കൽവത്തി സ്വദേശിക്കുള്ള ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ധനസഹായം എൻ.കെ. നാസർ ഡിവിഷൻ മുസ്ലിം ലീഗ് സെക്രട്ടറി ലായിക്കിന് കൈമാറുന്നു
ദമ്മാം: പ്രമേഹകാരണമായി കാൽ മുറിച്ചുമാറ്റി തുടർചികിത്സ തേടുന്ന കൊച്ചി കോർപറേഷൻ രണ്ടാം ഡിവിഷന് കൽവത്തി സ്വദേശിക്ക് എറണാകുളം ജില്ല ഗ്ലോബൽ കെ.എം.സി.സിയുടെ ചികിത്സാസഹായം കൈമാറി.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം എൻ.കെ. നാസർ രണ്ടാം ഡിവിഷന് ലീഗ് സെക്രട്ടറി ലായിക്കിന് കൈമാറി. സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി മുൻ സെക്രട്ടറിയും ഗ്ലോബൽ കെ.എം.സി.സി മീഡിയ കൺവീനറുമായ സിറാജ് ആലുവ, ഗ്ലോബൽ കെ.എം.സി.സി പ്രവർത്തക സമിതിയംഗം ഷാ ക്വാസിം ചിറയം എന്നിവർ സംബന്ധിച്ചു.

